തി​ണ്ടി​ല്ലം മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​ന​രാ​രം​ഭി​ച്ചു
Tuesday, September 21, 2021 1:08 AM IST
വ​ട​ക്ക​ഞ്ചേ​രി: എ​ട്ട് മാ​സ​മാ​യി മു​ട​ങ്ങി കി​ട​ന്നി​രു​ന്ന പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​ന​രാ​രം​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി​നു​മോ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​യി​രു​ന്നു ഇ​ന്ന​ലെ രാ​വി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​ത്.​ചെ​ക്ക്ഡാ​മി​നു മു​ക​ളി​ലൂ​ടെ​യു​ള്ള പാ​ല​ത്തി​ന്‍റെ പ​ണി​ക​ളാ​ണ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.
30 ട​ണ്‍ വ​രെ ഭാ​രം ക​യ​റ്റി വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ ക​ഴി​യു​ന്ന ദൃ​ഢ​ത​യേ​റി​യ പാ​ല​മാ​ണ് പൂ​ർ​ത്തി​യാ​കു​ന്ന​ത്. ഡി​സം​ബ​ർ ഒ​ടു​വോ​ടെ പാ​ലം പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഇ.​സി. പ​ത്മ​രാ​ജ​ൻ പ​റ​ഞ്ഞു. വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി കി​ട്ടി​യാ​ൽ ചെ​ക്ക്ഡാ​മി​ൽ നി​ന്നും പ​വ​ർ​ഹൗ​സി​ലേ​ക്കു​ള്ള പൈ​പ്പി​ട​ലും ന​ട​ത്തും.0.3 ഹെ​ക്ട​ർ വ​ന​ഭൂ​മി​യാ​ണ് പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ പ​വ​ർ ഹൗ​സി​ന്‍റെ പ​ണി​ക​ളും വൈ​കാ​തെ തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.​
ചെ​ക്ക്ഡാ​മി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ വ​ല​ത് ഭാ​ഗ​ത്ത് പൂ​ർ​ണ്ണ​മാ​യും സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മ്മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. കോ​വി​ഡ് ബാ​ധ​ക്കൊ​പ്പം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം നി​ർ​ത്തി​വെ​ച്ച​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​നി​ത പോ​ൾ​സ​ണ്‍, വാ​ർ​ഡ് മെ​ന്പ​ർ പോ​പ്പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​രാ​മ​ൻ കു​ട്ടി, ഇ​ല​ക്ട്രി​ക്ക​ൽ, സി​വി​ൽ എ​ൻ​ജി​നീ​യ​ർ·ാ​രാ​യ ഷാ​രോ​ണ്‍, പി​ങ്കി ഷാ​ജി, എം.​വേ​ണു​ഗോ​പാ​ൽ, ക​രാ​ർ ക​ന്പ​നി​യാ​യ നെ​ച്ചു​പ്പാ​ടം ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി മേ​ധാ​വി കെ.​എ.​ഷാ​ജു, ബൈ​ജു അ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ പാ​ല​ക്കാ​ട് സ്മോ​ൾ ഹൈ​ഡ്രോ ക​ന്പ​നി ലി​മി​റ്റ​ഡാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.