ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം
Tuesday, September 21, 2021 1:08 AM IST
തേ​ങ്കു​റി​ശ്ശി: ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തേ​ങ്കു​റി​ശ്ശി ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ ജ​യ​പ്ര​കാ​ശി​നെ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ വീ​ട് ക​യ​റി മ​ർ​ദ്ദി​ച്ച​തി​ൽ ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​തി​ഷേ​ധി​ച്ചു.
ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ജ​യ​പ്ര​കാ​ശി​ന്‍റെ മ​ക​ളും പ്ര​തി​ക​ളു​ടെ മ​ക​ളും അ​ട​ങ്ങു​ന്ന കു​ട്ടി​ക​ളു​ടെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ ന​ട​ന്ന ബാ​ലി​ശ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ടെ ചു​വ​ട് പി​ടി​ച്ച്, അ​ത് ചോ​ദ്യം ചെ​യ്യാ​നെ​ന്ന​വ​ണ്ണം വീ​ട്ടി​ലെ​ത്തി​യ വി​ള​യ​ഞ്ചാ​ത്ത​നൂ​ർ ചോ​ഴ​ങ്ക​ത്ത് വീ​ട്ടി​ൽ സു​ധാ​ക​ര​ൻ (65), മ​ക്ക​ളാ​യ രാ​ജേ​ഷ് (37), ര​മേ​ഷ് (35), മു​കേ​ഷ് (33) എ​ന്നി​വ​രാ​ണ് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും ഭാ​ര്യ​യു​ടെ​യും പെ​ണ്‍​മ​ക്ക​ളു​ടെ​യും മു​ന്നി​ലി​ട്ട് സം​ഘം​ചേ​ർ​ന്ന് ജ​യ​പ്ര​കാ​ശി​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത​ത്.
മ​ർ​ദ്ദ​ന​ത്തെ തു​ട​ർ​ന്ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ജ​യ​പ്ര​കാ​ശ് ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​ന്നാ​ൽ പ്ര​തി​ക​ൾ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒ​രു വി​ഷ​യ​ത്തി​ൽ മു​ൻ​വൈ​രാ​ഗ്യം തീ​ർ​ക്കു​ന്ന​തി​നാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി ആ​യു​ധ​ങ്ങ​ളു​മാ​യി വ​ധ​ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ജ​യ​പ്ര​കാ​ശി​ന്‍റെ കു​ടും​ബം പ​റ​യു​ന്നു.
കേ​സെ​ടു​ക്കാ​ൻ വൈ​കി​യ​തും സം​ഭ​വം ന​ട​ന്ന് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തും പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ​യാ​ണെ​ന്നും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ഉ​ണ്ടാ​കു​ന്ന ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്നും പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഇ.​ബി ര​മേ​ഷ്, ശ​ങ്ക​ർ​ജി കോ​ങ്ങാ​ട് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.