പാ​ല​ക്കു​ഴി റോ​ഡി​ൽ കാ​ട്ടാ​നക്കൂട്ട​ത്തി​ന്‍റെ വി​ള​യാ​ട്ടം
Tuesday, September 21, 2021 1:08 AM IST
വ​ട​ക്ക​ഞ്ചേ​രി: ഇ​ട​വേ​ള​ക്കു​ശേ​ഷം പാ​ല​ക്കു​ഴി റോ​ഡി​ൽ കാ​ട്ടാ​ന കൂ​ട്ട​ത്തി​ന്‍റെ വി​ള​യാ​ട്ടം. താ​ണി​ചു​വ​ട് ഭാ​ഗ​ത്ത് സോ​ളാ​ർ വേ​ലി ത​ക​ർ​ത്താ​ണ് ഇ​ട​വേ​ള​ക്കു​ശേ​ഷ​മു​ള്ള ആ​ന​ക​ളു​ടെ അ​ര​ങ്ങേ​റ്റം. ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ർ വി​ള​ക്ക് പോ​സ്റ്റ് ഉ​ൾ​പ്പെ​ടെ വ​ലി​ച്ചെ​ടു​ത്ത് കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. അ​തി​രാ​വി​ലെ പ​ത്രം എ​ടു​ക്കാ​ൻ പാ​ല​ക്കു​ഴി​യി​ൽ നി​ന്നും താ​ഴേ​ക്ക് വ​ന്നി​രു​ന്ന ജോ​ർ​ജാ​ണ് കാ​ട്ടി​ൽ ലൈ​റ്റ് ക​ണ്ട് ആ​ന​ക​ളു​ടെ സാ​ന്നി​ധ്യ​മ​റി​ഞ്ഞ​ത്.
സ​മീ​പ​ത്തെ മ​ര​ങ്ങ​ളെ​ല്ലാം സോ​ളാ​ർ വേ​ലി​യി​ലേ​ക്ക് ത​ള്ളി​യി​ട്ടാ​ണ് ആ​ന​ക​ളു​ടെ പ​രാ​ക്ര​മം.​ വേ​ലി​യി​ൽ വ​ള്ളി പ​ട​ർ​പ്പു​ക​ൾ ക​യ​റി പ​ക​ൽ സ്റ്റോ​ർ ചെ​യ്യു​ന്ന ക​റ​ന്‍റെ​ല്ലാം എ​ർ​ത്താ​യി ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്ന് പ​റ​യു​ന്നു.​ഇ​തി​നാ​ലാ​ണ് ആ​ന​ക​ൾ കാ​ട് ക​ട​ന്ന് നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത്.​
താ​ണി ചു​വ​ട് ഭാ​ഗം സ്ഥി​ര​മാ​യി ആ​ന​യി​റ​ങ്ങു​ന്ന പ്ര​ദേ​ശ​മാ​ണ്.​ ഇ​തി​നാ​ൽ താ​ഴെ കൃ​ഷി​യൊ​ന്നും ചെ​യ്യാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.​ വ​നാ​തി​ർ​ത്തി​യി​ലും സ്വ​കാ​ര്യ തോ​ട്ടം അ​തി​ർ​ത്തി​ക​ളി​ലും സോ​ളാ​ർ വേ​ലി സ്ഥാ​പി​ച്ചാ​യി​രു​ന്നു ആ​ന​ക​ളെ തു​ര​ത്തി​യി​രു​ന്ന​ത്. വേ​ലി ത​ക​ർ​ത്തും ആ​ന​ക​ൾ വ​രു​ന്ന സ്ഥി​തി ഏ​റെ ഭ​യാ​ശ​ങ്ക​യോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ കാ​ണു​ന്ന​ത്.
താ​ണി​ച്ചു​വ​ടി​ന​ടു​ത്ത് വ​നം വ​കു​പ്പി​ന്‍റെ വാ​ച്ച​ർ ഷെ​ഡു​ണ്ടെ​ങ്കി​ലും രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ ആ​ളി​ല്ല. ഷെ​ഡും ത​ക​ർ​ന്ന സ്ഥി​തി​യി​ലാ​ണ്. റോ​ഡി​നോ​ട് ചേ​ർ​ന്ന ഷെ​ഡി​ൽ വാ​ച്ച​ർമാരു​ടെ സേ​വ​നം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ അ​ത്യാ​വ​ശ്യ യാ​ത്ര​ക​ളെ​ങ്കി​ലും സു​ര​ക്ഷി​ത​മാ​കു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ത​ക​ർ​ന്ന സോ​ളാ​ർ വേ​ലി പു​ന​സ്ഥാ​പി​ച്ച് പീ​ച്ചി​ക്കാ​ട്ടി​ൽ നി​ന്നും ആ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​ണ് ആവശ്യം.