അ​ല​ന​ല്ലൂ​ർ സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു
Tuesday, September 21, 2021 1:05 AM IST
അ​ല​ന​ല്ലൂ​ർ: അ​ല​ന​ല്ലൂ​ർ സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു. കാ​ല​പ്പ​ഴ​ക്കം കാ​ര​ണ​മാ​ണ് അ​ല​ന​ല്ലൂ​ർ സ​ർ​ക്കാ​ർ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്ന​ത്. അ​ഞ്ച് ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് സ്ഥി​തി ചെ​യ്യു​ന്ന സ്കൂ​ളി​ന്‍റെ ചു​റ്റു​പാ​ടും മ​തി​ലു​ണ്ട്. എ​ന്നാ​ൽ മു​ഴു​വ​ൻ ഭാ​ഗ​വും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. അ​തി​നാ​ൽ ചു​റ്റു​മ​തി​ൽ നി​ർ​മ്മാ​ണ​ത്തി​ന് മാ​ത്ര​മാ​യി ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
ന​വീ​ക​രി​ച്ച സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നി​രു​ന്നു. കൂ​ടാ​തെ ക​ന്പ്യൂ​ട്ട​ർ ലാ​ബ് തു​ട​ങ്ങി ആ​ധു​നി​ക രീ​തി​യി​ലു​ള്ള പ​ല സം​വി​ധാ​ന​ങ്ങ​ളും സ്കൂ​ളി​നു​ണ്ട്. എ​ന്നാ​ൽ ചു​റ്റു​മ​തി​ൽ ഇ​ല്ലാ​ത്ത​ത് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യ​ത്തി​ന് കാ​ര​ണ​മാ​വു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. നി​ല​വി​ലെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം ചോ​ർ​ച്ച​യു​ള്ള​താ​ണ്. ഇ​തൊ​ഴി​വാ​ക്കാ​ൻ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ​ഷീ​റ്റ് മേ​ഞ്ഞ​ത് കാ​റ്റി​ൽ ത​ക​ർ​ന്നി​ട്ട് ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി. ഇ​ത് പു​ന​ർ​നി​ർ​മ്മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.