ഒറ്റപ്പാലത്ത് പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന ഭ​വ​ന പ​ദ്ധ​തി​യു​ടെ അ​ഞ്ചാം ഘ​ട്ടം ന​ട​പ്പാ​ക്കും
Tuesday, September 21, 2021 1:05 AM IST
ഒ​റ്റ​പ്പാ​ലം: പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന ഭ​വ​ന പ​ദ്ധ​തി​യു​ടെ അ​ഞ്ചാം ഘ​ട്ടം ന​ട​പ്പാ​ക്കാ​ൻ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ൽ തീ​രു​മാ​ന​മാ​യ​താ​യി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​ജാ​ന​കി ദേ​വി അ​റി​യി​ച്ചു. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള ഫ​ണ്ട് ക​ണ്ടെ​ത്ത​ൽ പ്ര​തി​സ​ന്ധി​യാ​യി​രി​ക്കെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നു​ള്ള തു​ക വി​നി​യോ​ഗി​ച്ച് അ​ഞ്ചാം ഘ​ട്ട​ത്തി​ന്‍റെ ആ​ദ്യ​ഗ​ഡു ന​ൽ​കാ​നാ​ണ് അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ച​ത്.
പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്ന് ഒ​രു കോ​ടി​യോ​ളം രൂ​പ ന​ഗ​ര​സ​ഭ വി​ഹി​ത​മാ​യി നി​ക്ഷേ​പി​ക്കും. ഇ​തോ​ടെ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​ഹി​തം 1.28 കോ​ടി രൂ​പ കൂ​ടി ല​ഭ്യ​മാ​കും. ഇ​തു​പ​യോ​ഗി​ച്ച് അ​ഞ്ചാം ഘ​ട്ട​ത്തി​ന് അ​പേ​ക്ഷ ന​ൽ​കു​ന്ന​വ​ർ​ക്ക് ആ​ദ്യ ഗ​ഡു​വാ​യി 40,000 രൂ​പ വീ​തം ന​ൽ​കാ​നാ​ണ് കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ച​ത്.
അ​ഞ്ചാം ഘ​ട്ട​ത്തി​ൽ 359 ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് വീ​ടി​നാ​യി ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. 237 പേ​ർ ന​ഗ​ര​സ​ഭ​യു​മാ​യി ക​രാ​റി​ലും ഏ​ർ​പ്പെ​ട്ടി​രു​ന്നു. ഒ​രു വീ​ട് നി​ർ​മാ​ണ​ത്തി​ന് നാ​ലു​ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ക്കു​ക. ഇ​തി​ൽ ര​ണ്ടു​ല​ക്ഷം രൂ​പ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​നു​വ​ദി​ക്കു​ന്പോ​ൾ ന​ഗ​ര​സ​ഭ വി​ഹി​തം ര​ണ്ടു​ല​ക്ഷം രൂ​പ​യും ന​ൽ​ക​ണം.
അ​ത്ത​ര​ത്തി​ൽ അ​ഞ്ചാം ഘ​ട്ടം ന​ട​പ്പാ​ക്കാ​ൻ 7.18 കോ​ടി രൂ​പ​യാ​ണ് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യ്ക്ക് ക​ണ്ടെ​ത്തേ​ണ്ട​ത്. ഒ​റ്റ​പ്പാ​ലം ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​നും മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സി​നും പി​എം​എ​വൈ പ​ദ്ധ​തി​യു​ടെ ആ​ദ്യ നാ​ലു​ഘ​ട്ടം ന​ട​പ്പാ​ക്കാ​നും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ന​ഗ​ര​സ​ഭ വാ​യ്പ​യെ​ടു​ത്തി​ട്ടു​ണ്ട്. അ​ഞ്ചാം ഘ​ട്ട​ത്തി​നും വാ​യ്പ​യെ​ടു​ത്ത് വീ​ട് അ​നു​വ​ദി​ക്കാ​ൻ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യും ശ്ര​മി​ച്ചി​രു​ന്നു.
എ​ന്നാ​ൽ ഇ​ത്ര​യും വാ​യ്പ​ക​ളു​ള്ള​തി​നാ​ൽ വീ​ണ്ടും വാ​യ്പ​യ​നു​വ​ദി​ക്കാ​ൻ പ​ല ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളും വി​മു​ഖ​ത കാ​ണി​ച്ച​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ഇ​തോ​ടെ​യാ​ണ് അ​ഞ്ചാം ഘ​ട്ടം തു​ട​ങ്ങി​വെ​ക്കാ​ൻ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്ന് തു​ക​യു​പ​യോ​ഗി​ച്ച് ആ​ദ്യ​ഗ​ഡു​വി​നു​ള്ള മാ​ർ​ഗം ക​ണ്ടെ​ത്താ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നി​ടെ സ​ർ​ക്കാ​ർ ന​ൽ​കേ​ണ്ട അ​ധി​ക​വി​ഹി​തം ല​ഭി​ച്ചാ​ൽ അ​ത് പൂ​ർ​ണ​മാ​യും പി​എം​എ​വൈ പ​ദ്ധ​തി​ക്കാ​യി മാ​റ്റും.
പി​ന്നീ​ട് വേ​ണ്ട തു​ക​മാ​ത്രം വാ​യ്പ​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കാ​മെ​ന്നാ​ണ് പ​ദ്ധ​തി. വാ​യ്പ ആ​വ​ശ്യ​മു​ള്ള തു​ക കു​റ​ച്ചു​കൊ​ണ്ടു​വ​ന്ന് സാ​ന്പ​ത്തി​ക​ഭാ​രം കു​റ​യ്ക്കാ​മെ​ന്നും ഒ​പ്പം കൂ​ടു​ത​ൽ പേ​ർ​ക്ക് വീ​ടു​ന​ൽ​ക​മെ​ന്നു​മാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി.