ബൈ​ക്കും സ്ക്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു
Monday, September 20, 2021 10:53 PM IST
ക​ല്ല​ടി​കോ​ട്: മാ​പ്പി​ള സ്കൂ​ൾ ക​വ​ല​ക്ക് സ​മീ​പം ബൈ​ക്കും സ്ക്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് പു​ലാ​പ്പ​റ്റ കോ​ണി​ക്ക​ഴി​യി​ൽ ഹാ​ർ​ഡ് വെയ​ർ സ്റ്റോ​ർ ന​ട​ത്തു​ന്ന വ്യാ​പാ​രി മ​രി​ച്ചു. ക​ല്ല​ടി​ക്കോ​ട് കാ​വു​ങ്ക​ൽ അ​ലി​യാ​ർ (നാ​സ​ർ -63) ആ​ണ് മ​രി​ച്ച​ത്. ക​ട​യ​ട​ച്ച് വ​രു​ന്ന വ​ഴി പു​ലാ​പ്പറ്റ റോ​ഡി​ൽ നി​ന്നും ദേ​ശീ​യ പാ​ത​യി​ലേ​യ്ക്ക് ക​യ​റു​ന്പോ​ൾ എ​തി​രെ വ​ന്ന സ്കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​യ്ക്ക് ത​ല​യ​ടി​ച്ചു വീ​ണ നാ​സ​റി​നെ മ​ണ്ണാ​ർ​ക്ക​ാട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്ക്കൂ​ട്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി അ​ജ്മ​ൽ (19) നെ ​ത​ച്ച​ന്പാ​റ​യി​ലെ സ്വ​കാ​ര്യ അ​സ്പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ലാ​പ്പ​റ്റ ന​രി​യ​ന്പാ​ട​ത്ത് മി​നാ​ർ ഹാ​ർ​ഡ് വെ​യ​ർ ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു മ​രി​ച്ച നാ​സ​ർ. ഭാ​ര്യ: ന​സീ​മ.