എ​ടി​എം ത​ക​ർ​ത്ത് മോ​ഷ​ണ ശ്ര​മം : പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Monday, September 20, 2021 12:44 AM IST
കോ​യ​ന്പ​ത്തൂ​ർ : എ​ടി​എം മെ​ഷീ​ൻ ത​ക​ർ​ത്ത് പ​ണം കൊ​ള്ള​യ​ടി​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കാ​യി അ​സി.​ക​മ്മീ​ഷ​ണ​ർ വി​ൻ​സെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വെ​ള്ള​ല്ലൂ​ർ സി​ദ്ധി​വി​നാ​യ​ക​ർ കോ​വി​ലി​നു സ​മീ​പ​മു​ള്ള കാ​ന​റ ബാ​ങ്ക് എ​ടി​എം സെ​ന്‍റ​റി​ലാ​ണ് ക​വ​ർ​ച്ചാ ശ്ര​മം ന​ട​ന്ന​ത്.
ഇ​ന്ന് അ​തി​രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. എ​ടി​എം സെ​ന്‍റ​റി​ന​ക​ത്തു നി​ന്നും ശ​ബ്ദ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടി​യ​പ്പോ​ൾ പ്ര​തി​ക​ൾ ശ്ര​മം പാ​തി​യി​ലു​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ അ​സി.​ക​മ്മീ​ഷ​ണ​ർ വി​ൻ​സെ​ന്‍റ്, പോ​ത്ത​ന്നൂ​ർ പോ​ലീ​സ് എ​ന്നി​വ​ർ എ​ടി​എം സെ​ന്‍റ​റി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. എ​ടി​എം സെ​ന്‍റ​റി​ലെ സി​സി​ടി​വി ക്യാ​മ​റ​യി​ൽ മു​ഖം പ​തി​യാ​തി​രി​ക്കു​ന്ന​തി​നാ​യി ക്യാ​മ​റ​യി​ൽ സ്പ്രേ ​അ​ടി​ച്ചി​രി​ക്കു​ന്ന​തും മു​ള​കു​പൊ​ടി വി​ത​റി തെ​ളി​വു ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രി​ക്കു​ന്ന​തും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.