ചി​ത്ര​ര​ച​ന​യി​ൽ സ​ജ​ന സാ​ൽ​ബ​ന് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്
Monday, September 20, 2021 12:44 AM IST
അ​ല​ന​ല്ലൂ​ർ: ചി​ത്ര​ര​ച​ന​യി​ൽ വ്യ​ത്യ​സ്ത​മാ​യ പ്ര​ക​ട​ന​വു​മാ​യി സ​ജ​ന സാ​ൽ​ബ​ൻ ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. സി​നി​മാ ന​ട​ൻ വി​ജ​യ് യ്യുടെ ചി​ത്രം ത​ല കീ​ഴാ​യി വ​ര​ച്ചാ​ണ് സ​ജ​ന അ​വാ​ർ​ഡ് നേ​ടി​യ​ത്. ‌
വി​ജ​യ് സ​ജ​ന​യു​ടെ ഇ​ഷ്ട​താ​രം കൂ​ടി​യാ​ണ്. 142 സെ​ന്‍റി​മീ​റ്റ​ർ നീ​ള​ത്തി​ലും 82 സെ​ന്‍റി​മീ​റ്റ​ർ വീ​തി​യി​ലും പേ​പ്പ​ർ ഒ​ട്ടി​ച്ച് ക്യാ​ൻ​വാ​സ് ത​യ്യാ​റാ​ക്കി​യാ​ണ് സ​ജ​ന ത​ല കീ​ഴാ​യി വി​ജ​യ് യു​ടെ ചി​ത്രം വ​ര​ച്ച​ത്.
ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ വി​ര​സ​ത അ​ക​റ്റാ​നാ​ണ് സ​ജ​ന ചി​ത്രം വ​ര​ച്ചു തു​ട​ങ്ങി​യ​ത്. ഇ​ത് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ഒ​ക്കെ മു​ഖ ചി​ത്ര​ങ്ങ​ൾ വ​ര​ക്കു​ന്ന​തി​ലേ​ക്കെ​ത്തി.
തു​ട​ർ​ന്ന് സ​ജ​ന ധാ​രാ​ളം ചി​ത്ര​ങ്ങ​ൾ വ​ര​ക്കാ​ൻ തു​ട​ങ്ങി. അ​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡി​നാ​യി ചി​ത്രം വ​ര​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
വി​ജ​യ് അ​ഭി​ന​യി​ച്ച മാ​സ്റ്റ​ർ സി​നി​മ​യി​ലെ പാ​ട്ടു​ക​ൾ കേ​ട്ടു​കൊ​ണ്ട് ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് ചി​ത്രം വ​ര​ച്ച​ത്. അ​ല​ന​ല്ലൂ​ർ കൂ​മ​ഞ്ചി​റ​യി​ലെ ക​ട​യാ​പ​റ​ന്പി​ൽ സാ​ൽ​ബ​ന്‍റെ​യും ജൂ​ഡി​യു​ടെ​യും മ​ക​ളാ​ണ്.
ഷൈ​ജു​വാ​ണ് ഏ​ക സ​ഹോ​ദ​ര​ൻ. വ​ല്യ​പ്പ​ച്ച​ൻ കു​ഞ്ഞ​പ്പ​നാ​ണ് ചി​ത്ര​ര​ച​ന​ക്ക് പ്ര​ചോ​ദ​നം ന​ൽ​കി​യ​ത്. അ​ല​ന​ല്ലൂ​ർ ക​ഐ​എ​ൽ​പി സ്കൂ​ളി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം നേ​ടി.
പി​ന്നീ​ട് ഗ​വ​ണ്മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ പ്ല​സ്ടു വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സം നേ​ടി.
മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ൽ അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി ബോ​ട്ട​ണി വി​ദ്യാ​ർ​ത്ഥി​യാ​ണ്. അ​ല​ന​ല്ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വാം​ഗ​മാ​യ സ​ജ​ന സാ​ൽ​ബ​ൻ കെ​സി​വൈ​എം സ​ജീ​വ പ്ര​വ​ർ​ത്ത​ക കൂ​ടി​യാ​ണ്.