പ​ട്ടാ​ന്പി- പു​ലാ​മ​ന്തോ​ൾ റോഡ് നവീകരണം തുടങ്ങി
Monday, September 20, 2021 12:42 AM IST
ഷൊ​ർ​ണൂ​ർ: പ​ട്ടാ​ന്പി- പു​ലാ​മ​ന്തോ​ൾ പാ​ത​യി​ൽ തെ​ക്കു​മു​റി വ​ള​വി​ൽ ന​വീ​ക​ര​ണം തു​ട​ങ്ങി. പ​ട്ടാ​ന്പി-​പു​ലാ​മ​ന്തോ​ൾ പാ​ത​യി​ലെ സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ തെ​ക്കു​മു​റി​വ​ള​വി​ൽ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. ഒ​രു​കോ​ടി​രൂ​പ ചെ​ല​വി​ലാ​ണ് വ​ള​വി​ൽ റോ​ഡ് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.
അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണ​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പാ​ത റ​ബ്ബ​റൈ​സ് ചെ​യ്ത​തോ​ടെ തെ​ക്കു​മു​റി​വ​ള​വി​ൽ അ​പ​ക​ടം പ​തി​വാ​യി. ച​ര​ക്കു​ലോ​റി​ക​ൾ ഇ​വി​ടെ മ​റി​യു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി​രു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​ള​വി​ൽ റോ​ഡ് വീ​തി​കൂ​ട്ടി​യു​ള്ള പ്ര​വൃ​ത്തി ന​ട​പ്പാ​ക്കു​ന്ന​ത്.