ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ം നാ​ടി​നോ​ടു​ള്ള വെ​ല്ലു​വി​ളി​യെ​ന്ന് എ​ൻ​സി​പി
Monday, September 20, 2021 12:42 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഗ്രൂ​പ്പി​സ​വും അ​ഴി​മ​തി​യും സ്വ​ജ​ന പ​ക്ഷ​പാതവും കൊ​ടി​കു​ത്തി​വാ​ഴു​ന്ന മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നാ​ടി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്ഷേ​മ​കാ​ര്യ​ങ്ങ​ളും പാ​ടേ മ​റ​ന്ന് വൃ​ത്തി​കെ​ട്ട ത​ൻ​കാ​ര്യ രാ​ഷ്ട്രീ​യ​മാ​ണ് ക​ളി​ക്കു​ന്ന​തെന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണം സ്തം​ഭി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഭ​ര​ണ​സ​മി​തി രാ​ജി​വെ​ച്ചു ഒ​ഴി​ഞ്ഞു പോ​കാ​ൻ ത​യ്യാ​റാ​വ​ണ​മെ​ന്നും എ​ൻ​വൈ​സി മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. എ​ൻ​വൈ​സി മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി പു​നഃ​ക്ര​മീ​ക​ര​ണ യോ​ഗം എ​ൻ​സി​പി ജി​ല്ലാ സെ​ക്ര​ട്ട​റി മോ​ഹ​ൻ ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​വൈ​സി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം ബാ​ദു​ഷ അ​ധ്യ​ക്ഷ​നാ​യി. സി​ദ്ധി​ക്ക്, രാ​മ​കൃ​ഷ്ണ​ൻ,സ​ദ​ഖ​ത്തു​ള്ള പ​ട​ല​ത്ത്, ഹൈ​ദ​ര​ലി, ഗോ​പി വ​ട്ട​പ്പ​റ​ന്പി​ൽ,ഹ​സി​ൻ,ഷാ​ജ​ഹാ​ൻ, ശ്യാം ​വ​ട്ട​പ്പ​റ​ന്പി​ൽ പ​ങ്കെ​ടു​ത്തു.