അ​രി​മ​ണി​യി​ൽ അ​മി​ത് കൃ​ഷ്ണ രൂ​പ​പ്പെ​ടു​ത്തി​യ മോ​ദി ചി​ത്രം സു​രേ​ഷ്ഗോ​പി പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റും
Sunday, September 19, 2021 1:03 AM IST
വ​ട​ക്ക​ഞ്ചേ​രി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ അ​മി​ത് കൃ​ഷ്ണ ഒ​രു ല​ക്ഷം അ​രി​മ​ണി​ക​ൾ ഉ​പ​യോ​ഗി​ച്ച് തീ​ർ​ത്ത ചി​ത്രം പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ൽ​കാ​ൻ സു​രേ​ഷ് ഗോ​പി എം​പി​ക്ക് കൈ​മാ​റി. അ​രി മ​ണി​ക​ൾ കൊ​ണ്ട് മോ​ദി​യു​ടെ മു​ഖം വ​ര​ച്ച് വ​ട​ക്ക​ഞ്ചേ​രി​യി​ലെ കൊ​ച്ചു​മി​ടു​ക്ക​ന്‍റെ പ്ര​ക​ട​നം വെ​ള്ളി​യാ​ഴ്ച​യി​ലെ ദീ​പി​ക പ​ത്ര​ത്തി​ൽ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

പ​ന്ത​ലാം​പാ​ടം മേ​രി​മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ജി.​അ​മി​ത്കൃ​ഷ്ണ​യാ​ണ് അ​രി​മ​ണി​യി​ൽ മോ​ദി​യു​ടെ മു​ഖം രൂ​പ​പ്പെ​ടു​ത്തി ശ്ര​ദ്ധേ​യ​നാ​യ​ത്. ര​ണ്ട് ചി​ത്ര​ങ്ങ​ളാ​ണ് അ​മി​ത് ത​യ്യാ​റാ​ക്കി​യ​ത്.

ചി​ത്രം എ​ങ്ങ​നെ മോ​ദി​ക്ക് ന​ൽ​കു​മെ​ന്ന് വി​ഷ​മി​ച്ചി​രു​ന്ന​പ്പോ​ഴാ​ണ് സു​രേ​ഷ്ഗോ​പി എം.​പി കാ​വ​ശ്ശേ​രി​യി​ലെ​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ​ത്. കാ​വ​ശ്ശേ​രി​യി​ലെ​ത്തി സു​രേ​ഷ്ഗോ​പി​യെ ക​ണ്ട് കാ​ര്യം പ​റ​ഞ്ഞു.

ചി​ത്ര​ങ്ങ​ളി​ലൊ​ന്ന് മോ​ദി​ക്ക് ന​ൽ​കു​ന്ന​തി​നാ​യി സു​രേ​ഷ്ഗോ​പി സ​ന്തോ​ഷ​ത്തോ​ടെ ഏ​റ്റു​വാ​ങ്ങി. ഒ​രോ അ​രി​മ​ണി​യി​ലും പ​ശ തേ​ച്ച് തു​ണി​യി​ൽ ഒ​ട്ടി​ച്ചാ​ണ് മോ​ദി​യു​ടെ മു​ഖം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള​ള​ത്.

അ​രി​മ​ണി​ക​ൾ കൊ​ണ്ട് എ.​ആ​ർ.​റ​ഹ്മാ​ൻ, ബ്രൂ​സി​ലി, മോ​ഹ​ൻ​ലാ​ൽ, പി​ണ​റാ​യി വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്രം വ​ര​ച്ചി​ട്ടു​ണ്ട്. ഫിം​ഗ​ർ പെ​യി​ന്‍റി​ങ്, പെ​ൻ​സി​ൽ ഷെ​ഡി​ങ്, ഓ​യി​ൽ പെ​യി​ന്‍റി​ങ് തു​ട​ങ്ങി​യ​വ​യും ചെ​യ്യാ​റു​ണ്ടെ​ങ്കി​ലും അ​രി​മ​ണി​യി​ൽ ചി​ത്ര​ങ്ങ​ൾ തീ​ർ​ക്കു​ന്ന​തി​ലാ​ണ് അ​മി​ത്തി​ന് കൂ​ടു​ത​ലി​ഷ്ടം.

ചി​ത്ര​ക​ലാ അ​ധ്യാ​പ​ക​രാ​യ വ​ട​ക്ക​ഞ്ചേ​രി ക​മ്മാ​ന്ത​റ ഗോ​പാ​ൽ​ജി​യു​ടെ​യും എ​ൻ കെ ​ശ്രീ​ദേ​വി​യു​ടെ​യും മ​ക​നാ​ണ് അ​മി​ത് കൃ​ഷ്ണ.