കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ല്ലാ​നു​ള്ള ദൂ​ര​പ​രി​ധി ഒ​ഴി​വാ​ക്കി: വ​നം വ​കു​പ്പ്
Saturday, September 18, 2021 12:46 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ല്ലാ​ൻ വ​നം​വ​കു​പ്പ് മു​ന്പ് നി​ശ്ച​യി​ച്ചി​രു​ന്ന ദൂ​ര​പ​രി​ധി റ​ദ്ദാ​ക്കി​യ​താ​യി മ​ണ്ണാ​ർ​ക്കാ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ യു.​ ആ​ഷി​ക് അ​ലി പ​റ​ഞ്ഞു. വ​നാ​തി​ർ​ത്തി​യി​ൽ നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ പാ​ടി​ല്ല എ​ന്നാ​യി​രു​ന്നു മു​ന്പ​ത്തെ നി​യ​മം. ഇ​താ​ണ് റ​ദ്ദാ​ക്കി​യ​ത്. എ​ന്നാ​ൽ ര​ണ്ട് കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ കാ​ട്ടു​പ​ന്നി​ക്ക് കെ​ണി വയ്​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല.
കാ​ട്ടു​പ​ന്നി​യെ വെ​ടി​വയ്​ക്കാ​ൻ ഉ​ത്ത​ര​വു ല​ഭി​ച്ച​തോ​ടെ മ​ണ്ണാ​ർ​ക്കാ​ട് റേ​ഞ്ചി​ൽ ശ​ല്യ​ക്കാ​രാ​യ ആ​റു പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നെ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. നാ​ട്ടു​ക​ൽ തൊ​ട്ടു​കാ​പ്പി​ലെ വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റി​ന്‍റെ അ​പേ​ക്ഷ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ടു പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നി​രു​ന്നു. കു​മ​രം​പു​ത്തൂ​ർ പ​റ​ന്പു​ള്ളി​യി​ലും മു​ക്ക​ണ്ണ​ത്തും ക​ഴി​ഞ്ഞ​ദി​വ​സം ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യാ​ർ​ഥം ശ​ല്യ​ക്കാ​രാ​യ പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ യു.​ അ​ഷി​ഖ് അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​പേ​ക്ഷ ല​ഭി​ച്ച മേ​ഖ​ല​യി​ലെ​ത്തി കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന ന​ട​പ​ടി തു​ട​രു​ന്ന​ത്.