അങ്കണവാ​ടി നി​ലം​പ​തി​ച്ച​ിട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെന്ന് പ​രാ​തി
Saturday, September 18, 2021 12:46 AM IST
ഒ​റ്റ​പ്പാ​ലം:ല​ക്കി​ടി​യി​ൽ അങ്കണവാ​ടി നി​ലം​പ​തി​ച്ച​ത​റി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ല​ന്നു പ​രാ​തി. വ​ർ​ഷ​ങ്ങ​ളാ​യി അ​ധി​കാ​രി​ക​ളു​ടെ അ​വ​ഗ​ണ​ന​യേ​റ്റ് കി​ട​ന്നി​രു​ന്ന ല​ക്കി​ടി​യി​ലെ അ​ങ്ക​ണ​വാ​ടി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നി​ലം​പൊ​ത്തി​യ​ത്. ല​ക്കി​ടി പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 15-ാം വാ​ർ​ഡി​ലെ 19-ാം ന​ന്പ​ർ തെ​ക്കും​മം​ഗ​ലം അ​ങ്ക​ണ​വാ​ടി​യാ​ണ് നി​ലം​പൊ​ത്തി​യ​ത്. 15 കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​യാ​ണി​ത്. 30 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​മാ​ണ് വീ​ണ​ത്.
അ​ങ്ക​ണ​വാ​ടി​ക്കു സ്വ​ന്ത​മാ​യി സ്ഥ​ല​മു​ണ്ടാ​യി​ട്ടും കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ല്ല. കെ​ട്ടി​ടം പു​തു​ക്കി​പ്പ​ണി​യാ​നെ​ന്നു​പ​റ​ഞ്ഞ് വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി​യ അ​ങ്ക​ണ​വാ​ടി മൂ​ന്നു​വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത ഒ​റ്റ​മു​റി​യി​ലാ​ണ്. ശൗ​ചാ​ല​യം പോ​ലും സ്വ​ന്ത​മാ​യി​ല്ലാ​ത്ത സ്ഥ​ല​ത്താ​ണ് അ​ങ്ക​ണ​വാ​ടി നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കെ​ട്ടി​ടം പ​ണി​യാ​നാ​യി ര​ണ്ടു​ത​വ​ണ ഫ​ണ്ട് വ​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ കെ​ട്ടി​ടം പ​ണി​തി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ കാ​ല​യ​ള​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​റ്റെ​ല്ലാ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ങ്ങ​ളും പു​തു​ക്കി​പ്പ​ണി​യു​ക​യോ പു​ന​ർ​നി​ർ​മി​ക്ക​യോ ചെ​യ്ത​പ്പോ​ൾ തെ​ക്കും മം​ഗ​ലം അ​ങ്ക​ണ​വാ​ടി​യെ പ​രി​പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ചെ​ന്നാ​ണ് പ​രാ​തി. ഇ​തു നി​ലം​പൊ​ത്തി​യ വി​വ​ര​മ​റി​ഞ്ഞി​ട്ടും ആ​രും തി​രി​ഞ്ഞ് നോ​ക്കി​യി​ട്ടി​ല്ല.