മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്രം പൂ​ന്തോ​ട്ട​ത്തി​നു വ​ഴി​മാ​റി
Saturday, September 18, 2021 12:45 AM IST
ഒ​റ്റ​പ്പാ​ലം : മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്രം പൂ​ന്തോ​ട്ട​ത്തി​നു വ​ഴി​മാ​റി. സ്ഥി​ര​മാ​യി മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി​രു​ന്ന പ​ത്തൊ​ന്പ​താം മൈ​ലി​ൽ പ്ര​ദേ​ശ​മാ​ണു പൂ​ന്തോ​ട്ട​മാ​ക്കി മാ​റ്റി​യ​ത്. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​സ്ഥ​ല​ത്തെ ശ​ല​ഭോ​ദ്യാ​ന​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ​ദ്ധ​തി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​ ജാ​ന​കി ദേ​വി ചെ​ടി ന​ട്ടു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചെ​ർ​പ്പു​ള​ശ്ശേ​രി തൂ​ത ത​ണ​ൽ പ​രി​സ്ഥി​തി കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കി​ലു​കി​ലു​ക്കി ഗ​ണ​പ​തി​നാ​ര​കം, കൃ​ഷ്ണ​കി​രീ​ടം, ഗ​രു​ഡ​ക്കൊ​ടി, അ​ര​ളി, തെ​ച്ചി, ചെ​ന്പ​ര​ത്തി എ​ന്നി​ങ്ങ​നെ 50ല​ധി​കം ഇ​നം ചെ​ടി​ക​ളാ​ണ് ന​ടു​ന്ന​ത്. പോ​സ്റ്റ​ൽ ക്വാ​ർ​ട്ടേ​ഴ്സ് വാ​ർ​ഡ് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം മാ​ലി​ന്യ​നി​ക്ഷേ​പ​കേ​ന്ദ്രം വൃ​ത്തി​യാ​ക്കി, സു​ര​ക്ഷാ​വേ​ലി കെ​ട്ടി​യി​രു​ന്നു. പ​ത്തൊ​ന്പ​താം മൈ​ലി​ലെ സ്ഥി​രം മാ​ലി​ന്യ നി​ക്ഷേ​പ​കേ​ന്ദ്ര​ത്തി​നു സ​മീ​പം മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടും ത​ത്‌സ്ഥി​തി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്ത് ശ​ല​ഭോ​ദ്യാ​നം ത​യാ​റാ​ക്കു​ന്ന​ത്.
പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പാ​ത​യി​ൽ പ​ത്തൊ​ന്പ​താം മൈ​ൽ സെ​ന്‍റ​റി​നു സ​മീ​പം കാ​ല​ങ്ങ​ളാ​യി മാ​ലി​ന്യം ത​ള്ള​ൽ കേ​ന്ദ്ര​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രേ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം രം​ഗ​ത്തു വ​ന്നി​രു​ന്നു. ഇ​വ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ ഈ ​സ്ഥ​ല​ത്ത​ട​ക്കം മാ​ലി​ന്യം ത​ള്ളി​യ 11 പേ​ർ​ക്കെ​തി​രേ പി​ഴ​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മാ​ലി​ന്യം ത​ള്ള​ൽ ത​ട​യാ​നാ​യി നി​രീ​ക്ഷ​ണ​ത്തി​നു​വേ​ണ്ടി ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ചി​രു​ന്നു. വേ​ലി​ക്കെ​ട്ടി സു​ര​ക്ഷി​ത​മാ​ക്കി​യാ​ണ് പൂ​ന്തോ​ട്ട​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.