ചു​രം റോ​ഡ് വ​ള​വി​ൽ കാ​ട്ടാ​ന നി​ല​യു​റ​പ്പി​ച്ചു; വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​വു​ന്നു
Saturday, September 18, 2021 12:45 AM IST
നെ​ല്ലി​യാ​ന്പ​തി: നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് എ​ത്തു​വാ​നു​ള്ള ഏ​ക മാ​ർ​ഗ​മാ​യ നെ​ല്ലി​യാ​ന്പ​തി നെന്മാറ റോ​ഡി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം. നെന്മാറ ​നെ​ല്ലി​യാ​ന്പ​തി സം​സ്ഥാ​ന പാ​ത​യി​ൽ ചെ​റു​നെ​ല്ലി​ക്കും മ​ര​പാ​ല​ത്തി​നും ഇ​ട​ക്കാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം നി​ല ഉ​റ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക്ശേ​ഷം ആ​ന​യും കു​ട്ടി​യും അ​ട​ങ്ങു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ഈ ​പാ​ത​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം നി​ല ഉ​റ​പ്പി​ക്കു​ന്ന​തി​നാ​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഏ​ക ആ​ശ്ര​യ​മാ​യ നെന്മാറ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര ഭീ​തി നി​റ​ഞ്ഞ​താ​ണ്. ചു​രം റോ​ഡി​ൽ വ​ള​വി​ൽ നി​ൽ​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ ക​ണ്ടു വാ​ഹ​ന​യാ​ത്രി​ക​ർ​ക്ക് അ​പ​ക​ടം ഉ​ണ്ടാ​വു​ന്ന സം​ഭ​വം പ​തി​വാ​ണ്.