വി​ട്ടു​കൊ​ടു​ക്കു​ന്ന ഭൂ​മി​യി​ൽനി​ന്നും മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​ൽ അ​വ്യ​ക്ത​ത
Saturday, September 18, 2021 12:43 AM IST
വ​ട​ക്ക​ഞ്ചേ​രി : ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​ല വി​ത​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ തു​ട​രു​ന്ന​തി​നി​ടെ വി​ട്ടു​കൊ​ടു​ക്കു​ന്ന ഭൂ​മി​യി​ൽ നി​ന്നും മ​ര​ങ്ങ​ൾ മു​റി​ച്ചെ​ടു​ക്കു​ന്ന​തി​ൽ അ​വ്യ​ക്ത​ത.​
ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ സ്ഥ​ല ഉ​ട​മ​ക​ൾ​ക്കു ത​ന്നെ മു​റി​ച്ചു മാ​റ്റാ​മെ​ന്ന് പൊ​തു​വാ​യി ഭൂ​വു​ട​മ​ക​ളോ​ടു പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നി​രി​ക്കെ ചി​ല തോ​ട്ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി മ​രം​മു​റി ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
ഏ​തു മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തെ​ന്നാ​ണ് ഭൂ​മി വി​ട്ടു​കൊ​ടു​ക്കു​ന്ന മ​റ്റു ഉ​ട​മ​ക​ൾ ചോ​ദി​ക്കു​ന്ന​ത്. ഭൂ​വു​ട​മ​ക​ളെ ര​ണ്ടാ​യി ക​ണ്ടു ചി​ല​രോ​ടു മാ​ത്രം ര​ഹ​സ്യ​മാ​യി മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടോ എ​ന്നാ​ണ് ഇ​വ​ർ സം​ശ​യി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പ​രി​ശോ​ധി​ക്ക​ട്ടെ എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.​
നെ​ഗോ​സി​യേ​ഷ​ൻ വ​ഴി​യും നി​യ​മ​പ്ര​കാ​ര​വും എ​ന്നി​ങ്ങ​നെ ര​ണ്ടു​ത​ര​ത്തി​ലാ​ണ് ഭൂ​മി​വി​ല നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. വീ​ട് ഒ​ഴി​കെ മ​റ്റെ​ല്ലാം ഒ​ന്നാ​യി ക​ണ്ടാ​ണ് നെ​ഗോ​സി​യേ​ഷ​ൻ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള വി​ല​നി​ർ​ണ​യ​നം.
സെ​ന്‍റി​ന് ഒ​രു ല​ക്ഷ​ത്തി 42,000 രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വി​ല ക​ണ​ക്കാ​ക്കു​ന്ന​ത്.
എ​ന്നാ​ൽ നി​യ​മ​പ്ര​കാ​രം ആ​ണെ​ങ്കി​ൽ കെ​ട്ടി​ട​ങ്ങ​ൾ​ക്കും ച​മ​യ​ങ്ങ​ൾ​ക്കു​മെ​ല്ലാം വെ​വ്വേ​റെ വി​ല നി​ശ്ച​യി​ക്കും. ഓ​രോ​ന്നി​ന്‍റെ​യും മൂ​ല്യം നോ​ക്കി​യാ​കും വി​ല തി​ട്ട​പ്പെ​ടു​ത്തു​ക.
വി​ട്ടു​കൊ​ടു​ക്കു​ന്ന ഭൂ​മി​യി​ലെ മ​ര​ങ്ങ​ളെ​ല്ലാം മു​റി​ച്ചെ​ടു​ക്കാ​മെ​ന്ന് നേ​ര​ത്തെ പ​റ​യാ​തെ ഉ​ട​മ​ക​ളെ ത​രം തി​രി​ച്ച് ക​ബ​ളി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പാ​റ​യി​ൽ പ​റ​ഞ്ഞു. വി​ല വി​ത​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ തു​ട​രു​ന്ന​ത് ഭൂ​വു​ട​മ​ളെ ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് പ​ണം വി​ത​ര​ണം എ​ന്ന് പ​റ​ഞ്ഞ് പി​ന്നെ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ് എ​ന്നാ​ക്കി.
എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞും മാ​സ​ങ്ങ​ൾ പ​ല​തു പി​ന്നി​ട്ടി​ട്ടും പ​ണം ന​ൽ​കു​ന്ന ന​ട​പ​ടി​ക​ൾ കാ​ണാ​നി​ല്ലെ​ന്നാ​ണ് പ​രാ​തി. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ തു​ട​ക്ക​ത്തി​ൽ ആ​രം​ഭി​ച്ച​താ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ.
അ​ഞ്ചു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പ​ല തി​യ​തി​ക​ൾ പ​റ​ഞ്ഞു നീ​ളു​ന്ന സ്ഥി​തി​യാ​ണെ​ന്നാ​ണു ഭൂ​വു​ട​മ​ക​ൾ പ​രാ​തി​പ്പെ​ടു​ന്ന​ത്.