വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം വെ​ള്ള​ക്കെ​ട്ടി​ൽ : ജ​ന​ം വ​ല​ഞ്ഞു
Friday, September 17, 2021 7:49 AM IST
ഒ​റ്റ​പ്പാ​ലം : ര​ഹ​സ്യ​മാ​ക്കി ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ പു​തി​യ വാ​ക്സി​ൻ കേ​ന്ദ്രം തു​റ​ന്നു. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പു​തി​യ കേ​ന്ദ്രം. ആ​രെ​യും അ​റി​യി​ക്കാ​തെ​യാ​യി​രു​ന്നു കേ​ന്ദ്രം ഇ​ന്ന​ലെ മു​ത​ൽ ഇ​വി​ടെ ആ​രം​ഭി​ച്ച​ത്.
ആ​ശാ​വ​ർ​ക്ക​ർ​മാ​ർ മു​ഖേ​ന ടോ​ക്ക​ണ്‍ ല​ഭി​ച്ച​വ​ർ മാ​ത്ര​മാ​ണ് സ്വ​കാ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ന്ദ്രം തു​ട​ങ്ങി​യ വി​വ​രം അ​റി​ഞ്ഞ​ത്.
കു​ത്തി​വെ​പ്പി​നാ​യി എ​ത്തി​യ പ്രാ​യ​മാ​യ​വ​രും അ​ല്ലാ​ത്ത​വ​രും ക​ന​ത്ത മ​ഴ​യി​ൽ ഇ​വി​ടെ​ക്കെ​ത്താ​ൻ ശ​രി​ക്കും വ​ല​ഞ്ഞു. ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ൻ​വ​ശ​ത്തും വ​ന്നു പോ​കു​ന്ന വ​ഴി​യി​ലും രൂ​പം​കൊ​ണ്ട ഉ​യ​ർ​ന്ന വെ​ള്ള​ക്കെ​ട്ട് കാ​ര​ണ​മാ​ണ് ഇ​വ​ർ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. വ​ള​രെ പാ​ടു​പെ​ട്ട് കു​ത്തി​യൊ​ലി​ച്ചു വ​രു​ന്ന മ​ഴ​വെ​ള്ള​ത്തി​ലൂ​ടെ ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​യാ​യി​രു​ന്നു യാ​ത്ര.
വാ​ക്സി​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ പ്രാ​യ​മാ​യ​വ​ർ​ക്കൊ​പ്പം അ​ല്ലാ​ത്ത​വ​രും കു​ഴ​ങ്ങി. വാ​ക്സി​നെ​ത്തു​വ​രു​ടെ ബു​ദ്ധി​മു​ട്ടോ​ന്നും ഭ​ര​ണ സ​മി​തി​ക്ക​റി​യ​ണ്ടാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നും ഇ​വി​ടെ സ്ഥ​ല സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​ർ പോ​ലും അ​റി​യാ​തെ​യാ​ണ് പു​തി​യ വാ​ക്സി​ൻ കേ​ന്ദ്രം തു​റ​ന്ന​ത്.
ഇ​ത് വ്യാ​പ​ക​മാ​യി ആ​ക്ഷേ​പ​ത്തി​ന​ട​യാ​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ഒ​റ്റ​പ്പാ​ലം എ​ൽ​എ​സ്എ​ൻ സ്കൂ​ളി​ലാ​യി​രു​ന്നു വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ പി​ന്നീ​ട് ഇ​വി​ടെ നി​ന്ന് ഇ​ത് മാ​റ്റു​ക​യും ദി​വ​സ​ങ്ങ​ളോ​ളം പു​തി​യ കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​മാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള സ്വ​കാ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പു​തി​യ വാ​ക്സി​ൻ കേ​ന്ദ്രം ഒ​രു​ക്കി​യ​ത്. വാ​ക്സി​ൻ കേ​ന്ദ്ര​ത്തി​ൽ എ​ത്താ​ൻ ആ​ളു​ക​ൾ ഏ​റെ ബു​ദ്ധി​മു​ട്ടി.
ന​ഗ​ര​ത്തി​ൽ നി​ന്നും വി​ളി​പ്പാ​ട​ക​ലെ സ്ഥി​തി​ചെ​യ്യു​ന്ന ബ​ധി​ര മൂ​ക വി​ദ്യാ​ല​യ​ത്തി​ൽ വ​ള​രെ​യേ​റെ കെ​ട്ടി​ട​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​വി​ടേ​ക്ക് വാ​ക്സി​ൻ കേ​ന്ദ്രം മാ​റ്റ​ണ​മെ​ന്ന് മു​ന്പ് ത​ന്നെ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.
വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട് ഇ​ര​ട്ട പാ​ലം സ്ഥി​തി ചെ​യ്യു​ന്ന ഭാ​ഗ​ത്താ​ണ് ബ​ധി​ര മൂ​ക വി​ദ്യാ​ല​യം. വി​ശാ​ല​മാ​യ കെ​ട്ടി​ട​ങ്ങ​ളും പാ​ർ​ക്കിം​ഗ് ഏ​രി​യാ​യും എ​ല്ലാം ഉ​ള്ള​തു​കൊ​ണ്ട് ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ എ​ടു​ത്തു വ​ന്നു പോ​കാ​ൻ വ​ള​രെ​യേ​റെ പ്ര​യോ​ജ​ന​വും സൗ​ക​ര്യ​വും ഇ​വി​ടെ ഉ​ള്ള​താ​ണ്.
ഇ​ന്ന​ലെ സ്വ​കാ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​രു​ക്കി​യ വാ​ക്സി​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പ​ല​രും തെ​ന്നി വീ​ഴാ​ൻ പോ​കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു.