കു​ള​പ്പു​ള്ളി- പ​ട്ടാ​ന്പി യാ​ത്ര ന​ര​ക​തു​ല്യം
Friday, September 17, 2021 7:49 AM IST
ഷൊ​ർ​ണൂ​ർ: കു​ള​പ്പു​ള്ളി- പ​ട്ടാ​ന്പി യാ​ത്ര ന​ര​ക​തു​ല്യം. കു​ണ്ടും കു​ഴി​യു​മാ​യി പാ​താ​ള ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട പാ​ത​യി​ൽ വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് കു​ഴി​ക​ളി​ൽ വീ​ഴാ​തെ പോ​ക​ണ​മെ​ങ്കി​ൽ സ​ർ​ക്ക​സ് പ​ഠി​ക്ക​ണം. മ​ഴ ശ​ക്ത​മാ​യ​തോ​ടെ പ​ട്ടാ​ന്പി ബ​സ്‌​സ്റ്റാ​ൻ​ഡ് മു​ത​ൽ കു​ള​പ്പു​ള്ളി വ​രെ​യു​ള്ള പ​ലേ​ട​ത്തും വ​ലി​യ കു​ഴി​ക​ൾ ത​ന്നെ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.
മ​ഴ​പെ​യ്താ​ൽ കു​ഴി​ക​ളി​ൽ വെ​ള്ളം​നി​റ​ഞ്ഞു​നി​ന്ന് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന സ്ഥി​തി​യാ​ണ്. റ​ബ​റൈ​സ് ചെ​യ്ത റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ന്ന​താ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശം, ഗു​രു​വാ​യൂ​ർ റോ​ഡ് ജം​ഗ്ഷ​ൻ, പ​ഴ​യ ട്രാ​ൻ​സ്പോ​ർ​ട്ട് സ്റ്റാ​ൻ​ഡ് റോ​ഡ്, ക​മാ​നം റോ​ഡ്, എ​സ്ബി​ഐ റോ​ഡ്, മേ​ലേ പ​ട്ടാ​ന്പി, ക​ൽ​പ്പ​ക തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ലെ​ല്ലാം റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ളു​ണ്ട്.
ട്രാ​ൻ​സ്പോ​ർ​ട്ട് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്തും ഗു​രു​വാ​യൂ​ർ റോ​ഡ് ജം​ഗ്ഷ​നി​ലും റോ​ഡ് പാ​ടേ ത​ക​ർ​ന്നി​ട്ടു​ണ്ട്. ക​ൽ​പ്പ​ക സ്ട്രീ​റ്റ് റോ​ഡി​ൽ വ​ലി​യ കു​ഴി​യി​ൽ​വീ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ര​ട​ക്കം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ൽ നാ​ലി​ട​ങ്ങ​ളി​ൽ ഇ​ഷ്ടി​ക വി​രി​ച്ചി​ട്ടു​ണ്ട്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​നോ​ടു​ചേ​ർ​ന്ന ഭാ​ഗ​ത്ത് വ​ലി​യ കു​ഴി​ക​ളാ​ണു​ള്ള​ത്. പ​ട്ടാ​ന്പി- കു​ള​പ്പു​ള്ളി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മ​ഴ വി​ട്ടു​നി​ന്നാ​ൽ ന​ട​പ​ടി തു​ട​ങ്ങു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്നാ​ൽ മ​ഴ​ക്കാ​ലം ക​ഴി​യു​ന്പോ​ഴ​ക്കും അ​പ​ക​ട​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര ത​ന്നെ പാ​ത​യി​ലു​ണ്ടാ​വും. ചെ​റു​തും, വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ൾ പാ​ത​യി​ൽ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് അ​ധി​ക​വും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.