ച​ന്ദ​ന​ക്ക​ട​ത്ത്: മ​ണ്ണാ​ർ​ക്കാ​ട്ട് ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Friday, September 17, 2021 7:49 AM IST
മ​ണ്ണാ​ർ​ക്കാ​ട് : അ​ട്ട​പ്പാ​ടി​യി​ൽ നി​ന്നും ച​ന്ദ​ന​വു​മാ​യി വ​ന്ന ര​ണ്ടു പേ​രെ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ട് ച​ങ്ങ​ലീ​രി കു​റ്റി​ക്കോ​ട​ൻ മു​ഹ​മ്മ​ദ് ഫാ​സി​ൽ എ​ന്ന പൊ​ണ്ണ​ൻ ഫാ​സി​ൽ (23), തെ​ങ്ക​ര കൈ​ത​ച്ചി​റ താ​ടി​ക്ക​മാ​രെ വീ​ട്ടി​ൽ സു​ജി​ത്ത് (24) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​ട്ട​പ്പാ​ടി​യി​ൽ നി​ന്നും ബൈ​ക്കി​ൽ ച​ന്ദ​ന​വു​മാ​യി വ​ന്ന ഇ​രു​വ​രെ​യും മേ​ലാ മു​റി​യി​ൽ നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
15 ക​ഷ​ണ​ങ്ങ​ളാ​ക്കി​യ ച​ന്ദ​ന​മു​ട്ടി​ക​ൾ ബാ​ഗി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം വ​നം​വ​കു​പ്പി​ന് കൈ​മാ​റി.
എ​സ്ഐ കെ.​ആ​ർ. ജ​സ്റ്റി​ൻ, സി​പി​ഒ മാ​രാ​യ ദാ​മോ​ദ​ര​ൻ, ഷെ​ഫീ​ഖ്, ജ​യ​കൃ​ഷ്ണ​ൻ, പ്ര​ഭാ​ക​ര​ൻ, ജ​യ​രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.