അ​ഗ്നി​ബാ​ധ ദു​ര​ന്തം: ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണമെ​ന്ന് ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ
Friday, September 17, 2021 7:49 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് കാ​ര​ണ​മു​ള്ള അ​ഗ്നി​ബാ​ധ​യി​ൽ നാ​ലു കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച മ​ണ്ണാ​ർ​ക്കാ​ട് നെ​ല്ലി പു​ഴ​യോ​ര​ത്തെ ഹോ​ട്ട​ൽ ഹി​ൽ​വ്യൂ കെ​ട്ടി​ടം പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​ന് ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ​ക്കെ​ടു​പ്പും മ​റ്റ് ന​ട​പ​ടി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ട​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കേ​ര​ള ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ദു​ര​ന്ത​ത്തി​ൽ ജീ​വാ​പാ​യം സം​ഭ​വി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ട് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​ർ​ഹ​രാ​യ​വ​ർ​ക്ക് ദു​രി​താ​ശ്വാ​സം ന​ൽ​ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​തി​നി​ധി​സം​ഘം ദു​ര​ന്ത സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​ഴേ​രി ഷെ​രീ​ഫ് ഹാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ന​ട​രാ​ജ​ൻ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി പി. ​അ​ല​വി​ക്കു​ട്ടി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ലി​കു​ഞ്ഞ,് കോ​പ്പ​ൻ പ​ട്ടാ​ന്പി, സെ​ക്ര​ട്ട​റി മു​സ്ത​ഫ, മ​ല​പ്പു​റം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റ് കൊ​ള​ക്കാ​ട​ൻ അ​സീ​സ്, സെ​ക്ര​ട്ട​റി സ​ലീം ചു​ങ്ക​ത്ത​റ, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ഗി​രീ​ഷ് പാ​ല​ക്കാ​ട്, മു​സ്ത​ഫ ഹാ​ജി, കെ. ​മു​ഹ​മ്മ​ദ് യൂ​ന​സ് പെ​രി​ന്ത​ൽ​മ​ണ്ണ, വി.​ടി റാ​ഫി കാ​ളി​കാ​വ്, എം. ​പി അ​ബ്ദു​ള്ള​ക്കു​ട്ടി, മ​ണി ഹാ​ജി, ശ്രീ​ധ​ര​ൻ അ​യ്യ​പ്പ​മ​ഠം, ഒ​റ്റ​പ്പാ​ലം മു​ഹ​മ്മ​ദ് കു​ട്ടി എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​തി​നി​ധി സം​ഘ​മാ​ണ് ദു​ര​ന്ത സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.
ഇ​തു​സം​ബ​ന്ധി​ച്ച നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, റ​വ​ന്യൂ മ​ന്ത്രി കെ ​രാ​ജ​ൻ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം ​വി ഗോ​വി​ന്ദ​ൻ, പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ർ, എം​എ​ൽ​എ എ​ൻ. ഷം​സു​ദ്ദീ​ൻ, മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.