ഭ​ർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റ് ഭാര്യ മ​രി​ച്ചു
Friday, September 17, 2021 7:47 AM IST
കോ​യ​ന്പ​ത്തൂ​ർ : പ​ര​സ്ത്രീ ബ​ന്ധ​ത്തെ ചോ​ദ്യം ചെ​യ്ത ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. വേ​ലാ​ണ്ടി പാ​ള​യം മ​ഹേ​ശ്വ​രി കോ​ള​നി ആ​ന​ന്ദ് കു​മാ​ർ ഭാ​ര്യ സെ​ൽ​വി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
ഓ​ട്ടോ ഡ്രൈ​വ​റാ​യ ആ​ന​ന്ദ് കു​മാ​റി​ന് പ​ല സ്ത്രീ​ക​ളാ​യും ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ വ​ഴ​ക്കു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ആ​ന​ന്ദ് കു​മാ​ർ ത​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഒ​ളി​പ്പി​ച്ചു വെ​ച്ച ക​ത്തി​യെ​ടു​ത്ത് സെ​ൽ​വി​യു​ടെ ക​ഴു​ത്തി​ൽ കു​ത്തി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ സെ​ൽ​വി​യെ അ​യ​ൽ​വാ​സി ഉ​ട​ൻ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി ഡോ​ക്ട​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി ആ​ന​ന്ദ് കു​മാ​റി​നാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.