ക​രി​ങ്ക​ൽ ക​ട​ത്തി​യ എ​ട്ട് ടോ​റ​സ് ലോ​റി​ക​ൾ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി
Friday, September 17, 2021 7:47 AM IST
ആ​ല​ത്തൂ​ർ: ലോ​റി​ക​ളി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള അ​ള​വി​ലും കൂ​ടു​ത​ൽ ക​രി​ങ്ക​ൽ ക​ട​ത്തി​യ എ​ട്ട് ടോ​റ​സ് ലോ​റി​ക​ൾ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി.
പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് 3,08,000 രൂ​പ​യും ജി​യോ​ള​ജി വ​കു​പ്പ് നാ​ല് ല​ക്ഷം രൂ​പ​യും പി​ഴ ഈ​ടാ​ക്കി.അ​മി​ത ഭാ​രം ക​യ​റ്റു​ന്ന ടോ​റ​സു​ക​ൾ മൂ​ലം അ​ത്തി​പ്പൊ​റ്റ നെ​ച്ചൂ​ർ പാ​ത ത​ക​ർ​ന്നെ​ന്നും നി​കു​തി​വെ​ട്ടി​പ്പും മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്നു​മെ​ന്നും വി​ജി​ല​ൻ​സി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു.
അ​ത്തി​പ്പൊ​റ്റ നെ​ച്ചൂ​രി​ലെ സൂ​ര്യ ക്ര​ഷ​റി​ൽ നി​ന്ന് തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലേ​ക്ക് ക​രി​ങ്ക​ൽ കൊ​ണ്ടു​പോ​കു​ന്ന ലോ​റി​ക​ളാ​ണ് വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ക്ര​ഷ​റി​ൽ നി​ന്ന് ലോ​ഡ് ക​യ​റ്റി പോ​കു​ന്പോ​ഴാ​ണ് വി​ജി​ല​ൻ​സ് എ​ത്തി​യ​ത്.
വാ​ഹ​ന​ങ്ങ​ൾ ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ വേ​ബ്രി​ഡ്ജി​ൽ എ​ത്തി​ച്ച് തൂ​ക്കി.
ഓ​രോ ലോ​റി​യി​ലും പ​ത്ത് ട​ണ്ണി​ല​ധി​കം അ​ധി​ക ഭാ​രം ക​യ​റ്റി​യി​യ​താ​യി ക​ണ്ടെ​ത്തി.​മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, ജി​യോ​ള​ജി വ​കു​പ്പ്, സം​സ്ഥാ​ന ജി​എ​സ്ടി വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി.
അ​മി​ത ഭാ​രം ക​യ​റ്റി​യ​തി​നും അ​നു​മ​തി ഉ​ള്ള​തി​ൽ കൂ​ടു​ത​ൽ അ​ള​വി​ൽ അ​ന​ധി​കൃ​ത​മാ​യി ക​രി​ങ്ക​ൽ ക​ട​ത്തി​യ​തി​നു​മാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.