അ​ന്ധ​നാ​യ യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച് ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ ത​ട്ടി​യെ​ടു​ത്തു
Friday, September 17, 2021 7:44 AM IST
ഒ​റ്റ​പ്പാ​ലം: ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന അ​ന്ധ​നാ​യ യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച് ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ​താ​യി പ​രാ​തി.
പ​റ​ളി ഒ​ന്നാം മൈ​ലി​ൽ വ​ലി​യ​വീ​ട്ടി​ൽ അ​നി​ലി​ന്‍റെ പ​ക്ക​ൽ നി​ന്നു​മാ​ണ് ലോ​ട്ട​റി ടി​ക്ക​റ്റു​ക​ള​പ​ഹ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ക​ട​ന്നു ക​ള​ഞ്ഞ​ത്.
മ​ണ്ണൂ​ർ ന​ഗ​രി​പ്പു​റ​ത്ത് വ​ച്ചാ​ണ് സം​ഭ​വം. ക​ച്ച​വ​ടം ന​ട​ത്തി വ​ള​രെ​യേ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് ര​ണ്ടു ക​ണ്ണു​ക​ൾ​ക്കും അ​ന്ധ​ത ബാ​ധി​ച്ച അ​നി​ൽ ജീ​വി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​ക്കും കാ​ഴ്ച​ശ​ക്തി​യി​ല്ല.
ന​ഗ​രി​പ്പു​റം ബാ​ർ​ബ​ർ ഷാ​പ്പി​ന് സ​മീ​പം വെ​ച്ച് ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് 11 ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി ഒ​ന്ന് എ​ടു​ത്ത ശേ​ഷം പ​ക​രം 10 പ​ഴ​യ ടി​ക്ക​റ്റു​ക​ൾ മ​ട​ക്കി ന​ൽ​കി​യാ​ണ് ക​ബ​ളി​പ്പി​ച്ച​ത്.
മ​ങ്ക​ര സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ത​ന്‍റെ ടി​ക്ക​റ്റു​ക​ൾ പോ​യാ​ലും കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത ഒ​രാ​ൾ​ക്കും ഇ​ത്ത​രം അ​നു​ഭ​വ​മു​ണ്ടാ​കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ് അ​നി​ൽ പ​റ​യു​ന്ന​ത്. മ​ങ്ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.