വി​ക​സ​ന​ത്തി​നു മു​റി​ച്ച് മാ​റ്റു​ന്ന മ​ര​ങ്ങ​ൾ​ക്ക് തു​ല്യം വൃ​ക്ഷ തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നം
Wednesday, September 15, 2021 12:37 AM IST
ഷൊ​ർ​ണൂ​ർ: അ​നി​വാ​ര്യ​മാ​യ വി​ക​സ​ന​ത്തി​നാ​യ് മു​റി​ച്ച് മാ​റ്റു​ന്ന മ​ര​ങ്ങ​ൾ​ക്ക് തു​ല്യം വൃ​ക്ഷ തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നം. നാ​ലു​വ​രി​പ്പാ​ത​യാ​യി വി​ക​സി​പ്പി​ക്കു​ന്ന തൂ​ത​- മു​ണ്ടൂ​ർ പാ​ത​യി​ലാ​ണ് വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​ൻ തീ​രു​മാ​ന​മെ​ന്ന് സം​സ്കൃ​തി സം​ഘ​ട​ന​യു​ടെ സാ​ര​ഥി രാ​ജേ​ഷ് അ​ട​ക്കാപു​ത്തൂ​ർ പ​റ​ഞ്ഞു.
നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള കൂ​റ്റ​ൻ ത​ണ​ൽ​മ​ര​ങ്ങ​ളാ​ണ് പാ​ത​യി​ര​ട്ടി​പ്പി​ക്ക​ലി​ന് വേ​ണ്ടി മു​റി​ച്ചു​മാ​റ്റു​ന്ന​ത്. താ​മ​സി​യാ​തെ ഈ ​മ​ര​ങ്ങ​ൾ​ക്ക് കീ​ഴെ കോ​ടാ​ലി വീ​ഴും. ഇ​വ ഓ​ർ​മ​ക​ളാ​യി മാ​റും. നാ​ലു​വ​രി​പ്പാ​ത​യാ​ക്കാ​നു​ള്ള സ​ർ​വേ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 36 കി​ലോ​മീ​റ്റ​ർ വ​രു​ന്ന തൂ​ത​മു​ണ്ടൂ​ർ പാ​ത​യി​ലെ ത​ണ​ൽ​മ​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മാ​യി​രി​ക്കു​ക​യാ​ണ്. കോ​ങ്ങാ​ട്, ക​ട​ന്പ​ഴി​പ്പു​റം ഭാ​ഗ​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ൽ ഇ​തി​ന​കം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. മാ​ങ്ങോ​ടി​നും തി​രു​വാ​ഴി​യോ​ടി​നും ഇ​ട​യി​ൽ മാ​ത്രം ര​ണ്ടു​നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള ത​ണ​ൽ​മ​ര​ങ്ങ​ളു​ടെ എ​ണ്ണം 200 ക​വി​യു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. ഇ​വ​യി​ൽ വം​ശ​നാ​ശം നേ​രി​ടു​ന്ന നാ​ട​ൻ​മാ​വു​ക​ളും നാ​ട​ൻ പ്ലാ​വു​ക​ളും അ​ട​ക്ക​മു​ള്ള ഫ​ല​വൃ​ക്ഷ​ങ്ങ​ളു​മേ​റെ.
ക​ടു​മാ​ങ്ങ അ​ച്ചാ​റി​നു​ള്ള ക​ണ്ണി​മാ​ങ്ങ​യ്ക്കും ഈ ​പ്ര​ദേ​ശ​ത്തെ മാ​വു​ക​ളെ ആ​ശ്ര​യി​ക്കാ​റു​ണ്ട്. മാ​ന്പ​ഴ​ക്കാ​ല​ത്ത് വാ​ഹ​ന​ങ്ങ​ൾ പാ​ത​യോ​ര​ത്തൊ​തു​ക്കി, സ​ഞ്ചാ​രി​ക​ൾ തേ​നൂ​റു​ന്ന മാ​ന്പ​ഴം പെ​റു​ക്കു​ന്ന കാ​ഴ്ച പ​തി​വാ​ണ്. ഇ​ത്ത​രം നാ​ട​ൻ​മാ​വു​ക​ളു​ടെ മാ​ങ്ങ​യ​ണ്ടി ശേ​ഖ​രി​ക്കു​ന്ന​തി​നും വെ​ട്ടി​മാ​റ്റു​ന്ന ത​ണ​ൽ​മ​ര​ങ്ങ​ൾ​ക്കു​പ​ക​രം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​നു​മാ​ണ് സം​സ്കൃ​തി പ​ദ്ധ​തി ത​യ്യാ​റാ​ക്കി യി​ട്ടു​ള്ള​തെ​ന്ന് സം​സ്കൃ​തി​യു​ടെ രാ​ജേ​ഷ് അ​ട​യ്ക്കാ​പ്പു​ത്തൂ​ർ പ​റ​ഞ്ഞു.
അ​തേ​സ​മ​യം മ​ര​ങ്ങ​ൾ മു​റി​ക്കാ​തെ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ സാ​ധ്യ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.
എ​ന്നാ​ൽ ഈ ​നി​ർ​ദ്ദേ​ശം ബാ​ലി​ശ​മാ​ണെ​ന്നും പാ​ത ഇ​ര​ട്ടി​പ്പി​ക്കു​ന്പോ​ൾ മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കാ​തെ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പാ​ല​ക്കാ​ട് പെ​രി​ന്ത​ൽ​മ​ണ്ണ മു​ഖ്യ പാ​ത​യാ​ണ് ഇ​ത്. ഇ​തോ​ടൊ​പ്പം തൂ​ത പാ​ലം കൂ​ടി പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത് പ​ണി​യ​ണ​മെ​ന്നും നി​ർ​ദേ​ശം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.