ചെക്പോസ്റ്റ് അഴിമതിക്കു സർക്കാരിന്‍റെ മൗനാനുവാദമെന്നു ബിജെപി
Thursday, August 5, 2021 12:33 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി​ക്ക് സ​ർ​ക്കാ​രി​ന്‍റെ മൗ​നാ​നു​വാ​ദമെന്നു ബി​ജെ​പി ജില്ലാ പ്രസിഡന്‍റ് ഇ. കൃഷ്ണദാസ് ആരോപിച്ചു.
അ​ഴി​മ​തി ന​ട​ക്കു​ന്ന വി​വ​രം അ​റി​ഞ്ഞി​ട്ടും സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​വാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നു ജി​ല്ല​യി​ലെ മ​ന്ത്രി കെ. കൃ​ഷ്ണ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കണം. ചെ​ക്ക്്പോ​സ്റ്റു​ക​ളി​ൽ നി​യ​മ​നം കി​ട്ടാ​നാ​യി ല​ക്ഷ​ങ്ങ​ളാ​ണ് കോ​ഴ കൊ​ടു​ക്കു​ന്ന​ത്. ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​ത്ത​പ​ക്ഷം സ​മ​രപ​രി​പാ​ടി​ക​ളു​മാ​യി ബി​ജെ​പി രം​ഗ​ത്ത് വ​രു​മെ​ന്ന് ​കൃ​ഷ്ണ​ദാ​സ് അ​റി​യി​ച്ചു.