ഒറ്റപ്പാലത്തു റോ​ഡ​രി​കി​ലെ അ​പ​ക​ട​ക്കെ​ണി​ക്കു പ​രി​ഹാ​രമായി സുരക്ഷാ സംവിധാനങ്ങളൊരുക്കും
Thursday, August 5, 2021 12:32 AM IST
ഒ​റ്റ​പ്പാ​ലം: ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്തെ റോ​ഡ​രി​കി​ലെ അ​പ​ക​ട​ക്കെ​ണി​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​വും. അ​പ​ക​ട​ക​ര​മാ​യ വ​ള​വും സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത താ​ഴ്ച​യു​മാ​ണ് ഇ​വി​ടെ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​ത്. ഇ​വി​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം.
സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്ത് റോ​ഡി​ലെ എ​ൽ ആ​കൃ​തി​യി​ലു​ള്ള വ​ള​വും സ​മീ​പ​ത്തു​ത​ന്നെ കു​ത്ത​നെ​യു​ള്ള താ​ഴ്ച​യു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​ത്. ബി​ആ​ർ​സി റോ​ഡ് വ​ട​ക്കേ​പാ​ത​യു​മാ​യി ചേ​രു​ന്ന ഭാ​ഗ​ത്താ​ണ് നാ​ല​ടി ഉ​യ​ര​ത്തി​ൽ കു​ത്ത​നെ​യു​ള്ള താ​ഴ്ച​യു​ള്ള​ത്.
ക​ഴി​ഞ്ഞ ദി​വ​സം പാ​ത​യി​ൽ സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി ഹാ​ഷി​മി​ന് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​യാ​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ബി​ആ​ർ​സി റോ​ഡി​ൽ നി​ന്ന് വ​ട​ക്കേ പാ​ത​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ഈ ​ഭാ​ഗ​ത്തു​ള്ള 20ഓ​ളം കു​ടും​ബ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത​യാ​ണി​ത്. ഇ​ടു​ങ്ങി​യ റോ​ഡാ​യ​തി​നാ​ൽ ര​ണ്ട് കാ​റു​ക​ൾ ഒ​രേ​സ​മ​യം എ​തി​ർ ദി​ശ​ക​ളി​ൽ​വ​ന്നാ​ൽ അ​പ​ക​ടം ഉ​റ​പ്പാ​ണ്. റോ​ഡ് തൊ​ട്ടു​താ​ഴെ​യാ​ണെ​ന്ന് ക​രു​തി വ​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്.
ര​ണ്ട് റോ​ഡു​ക​ളും ഒ​ന്നി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് ഹെ​യ​ർ​പ്പി​ന്നി​ന് സ​മാ​ന​മാ​യ അ​പ​ക​ട​മേ​ഖ​ല. ബി​ആ​ർ​സി റോ​ഡി​ൽ​നി​ന്നും വ​ട​ക്കേ പാ​ത​യി​ലേ​ക്ക് ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ന്ന​താ​ണ് പ​തി​വാ​കു​ന്ന​ത്.