പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ധ​ർ​ണ
Thursday, August 5, 2021 12:29 AM IST
ഒ​റ്റ​പ്പാ​ലം: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ലം ക​മ്മ​റ്റി സ​ബ് ട്ര​ഷ​റി​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. പെ​ൻ​ഷ​ൻ​കാ​ർ​ക്കു​ള്ള ചി​കി​ത്സാ പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​ക, ഒ​പി ചി​കി​ത്സ ഉ​റ​പ്പു വ​രു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ട്ര​ഷ​റി​ക​ളു​ടെ മു​ന്നി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കൊ​ണ്ട് ധ​ർ​ണ ന​ട​ത്തി​യ​ത്.
കെഎസ്എ​സ്പി​എ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ൻ​സ​ണ്‍ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​സ​ന്‍റ് കെ.​മോ​ഹ​ൻ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പി.​സ​ത്യ​നാ​രാ​യ​ണ​ൻ, കെ.​ബാ​ല​ച​ന്ദ്ര​ൻ,കെ.​വി​ജ​യ​കു​മാ​ർ പ്ര​സം​ഗി​ച്ചു.