മംഗലംപാലം ജംഗ്ഷനിൽ കൂടുതൽ ലൈറ്റുകളും മുന്നറിയിപ്പും സ്ഥാപിക്കും
Thursday, August 5, 2021 12:29 AM IST
വ​ട​ക്ക​ഞ്ചേ​രി : റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ലം അ​പ​ക​ട​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്തെ സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ മ​തി​യാ​യ വെ​ളി​ച്ച സം​വി​ധാ​ന​വും കൂ​ടു​ത​ൽ അ​പ​ക​ട മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ എം.​കെ.​ജ​യേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു മേ​ല​ധി​കാ​രി​ക​ൾ സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ജം​ഗ്ഷ​നി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ​ക്കൊ​പ്പം പാ​ലം ഭാ​ഗ​ത്തേ​ക്കു കൂ​ടി കൂ​ടു​ത​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കും. സോ​ളാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ലി​ങ്ക​റിം​ഗ് ലൈ​റ്റു​ക​ളും സ്ഥാ​പി​ക്കു​ന്നു​ണ്ട്.

ജം​ഗ്ഷ​ന​ടു​ത്ത് ദൂ​ര​ക്കാ​ഴ്ച​യ്ക്ക് ത​ട​സ​മാ​കും വി​ധം പാ​ത​യോ​ര​ത്ത് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് നി​രോ​ധി​ക്കും. സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള ഉ​യ​ര കൂ​ടു​ത​ൽ ഇ​ല്ലാ​താ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കും.

അ​പ​ക​ട​കെ​ണി​യാ​യി മാ​റി​യി​ട്ടു​ള്ള ഇ​വി​ടു​ത്തെ യു ​ടേ​ണ്‍ ഒ​ഴി​വാ​ക്കി വ​ഴി അ​ട​ച്ച് റോ​യ​ൽ ജം​ഗ്ഷ​നി​ലെ അ​ണ്ട​ർ പാ​സ് വ​ഴി വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച് വി​ടു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ച​ന​യു​ണ്ട്.
ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്നി​ന് വൈ​കീ​ട്ട് സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ സ്വ​കാ​ര്യ ബ​സും ച​ര​ക്ക് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​യി.

20 ലേ​റെ ബ​സ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഡി​വൈ​ഡ​റി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഇ​രു​ന്പു ബാ​രികേ​ഡു​ക​ൾ ത​ക​ർ​ന്ന് ഭീ​തി​പ്പെ​ടു​ത്തു​ന്ന രം​ഗ​മാ​യി​രു​ന്നു അ​ന്നു​ണ്ടാ​യ​ത്.
ഇ​തേ തു​ട​ർ​ന്ന് ദീ​പി​ക​യി​ൽ സി​ഗ്ന​ൽ ജം​ഗ്ഷ​നി​ലെ അ​പ​ക​ട മു​ന​ന്പി​നെ​ക്കു​റി​ച്ച് പ​ടം സ​ഹി​തം വാ​ർ​ത്ത ന​ൽ​കു​ക​യു​ണ്ടാ​യി.

ഈ ​വാ​ർ​ത്ത​യെ അ​ടി​സ്ഥാ​നമാ​ക്കി ആ​ർ​ടി​ഒ ഇ​ട​പ്പെ​ട്ട് മാ​ർ​ച്ച് 22ന് ​ആ​ർ​ടി​ഒ​യു​ടെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി അ​ടി​യ​ന്തി​ര സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു.
ദീ​പി​ക വാ​ർ​ത്ത​യാ​ണ് കൂ​ടു​ത​ൽ സു​ര​ക്ഷാ ന​ട​പ​ടി​ക്കു പി​ന്നി​ലെ​ന്നും സം​ഘാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ജം​ഗ്ഷ​നി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട സം​വി​ധാ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് നാ​ഷ​ണ​ൽ ഹൈ​വേ അഥോ​റി​റ്റി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും സം​ഘം അ​റി​യി​ച്ചു.

ആ​ർ​ടി​ഒ​യ്ക്കു പു​റ​മെ വ​ട​ക്ക​ഞ്ചേ​രി സി​ഐ എം.​ മ​ഹേ​ന്ദ്ര സിം​ഹ​ൻ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ.​കെ.​ രാ​ജീ​വ​ൻ, പി.​ജി.​ ര​വി​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർമാ​രാ​യ കെ.​ ദേ​വീ​ദാ​സ​ൻ, എ.​ അ​നി​ൽ​കു​മാ​ർ, നാ​ഷ​ണ​ൽ ഹൈ​വേ​യു​ടെ സേ​ഫ്റ്റി ഓ​ഫീ​സ​ർ സി​ക്ക​ന്ത​ർ, ര​ഞ്ജി​ത്ത് ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.