ആ​ദി​വാ​സി, ​പ​ട്ടി​ക​ജാ​തിക്കാരുടെ ഭൂ​മി നഷ്ടപ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കും
Tuesday, August 3, 2021 11:53 PM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ആ​ദി​വാ​സി-​പ​ട്ടി​ക ജാ​തി​ക്കാ​ർ​ക്ക് ന​ൽ​കി​യ ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നു​ള്ള​ത് പ​രി​ശോ​ധി​ക്കു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ.​രാ​ജ​ൻ.
റ​വ​ന്യു വ​കു​പ്പി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വി​ഷ​ൻ ആൻഡ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എം​എ​ൽ​എമാ​രു​മാ​യു​ള്ള തിരുവനന്തപുുരത്തു നടന്ന യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
ജി​ല്ല​യി​ൽ വി​വി​ധ ല​ക്ഷം വീ​ട് കോ​ള​നി​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ല​ഭി​ച്ചി​ട്ടി​ല്ല എ​ന്ന പ​രാ​തി​ക​ളി​ൽ എ​ത്ര​യും വേ​ഗം പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി എം​എ​ൽ​എ മാ​ർ​ക്ക് ഉ​റ​പ്പു ന​ൽ​കി. കൊ​ച്ചി - ബാം​ഗ്ലൂ​ർ വ്യ​വ​സാ​യ ഇ​ട​നാ​ഴി​ക്കും ഗ്യാ​സ് പൈ​പ്പ് ലൈ​നി​നും വേ​ണ്ടി ഏ​റ്റെ​ടു​ത്ത ഭൂ​മി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല എ​ന്ന പ​രാ​തി ഗൗ​ര​വ​മാ​യി എ​ടു​ക്കു​മെ​ന്നും പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടും എ​ത്ര​യും വേ​ഗം കൊ​ടു​ത്തു തീ​ർ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
വൈ​ദ്യു​തിമ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, എം​എ​ൽ​എ മാ​രാ​യ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ, പി.​മ​മ്മി​കു​ട്ടി, കെ.​പ്രേം​കു​മാ​ർ, കെ.​ശാ​ന്ത​കു​മാ​രി, എ​ൻ.​ഷം​സു​ദ്ദീ​ൻ, എ ​പ്ര​ഭാ​ക​ര​ൻ, ഷാ​ഫി പ​റ​ന്പി​ൽ, പി.​പി.​സു​മോ​ദ്, കെ.​ബാ​ബു, കെ.​ഡി.​പ്ര​സേ​ന്ന​ൻ, സ്പീ​ക്ക​റു​ടെ പ്ര​തി​നി​ധി​യും, അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി, ഡോ.​എ.​ജ​യ​തി​ല​ക്, ലാ​ന്‍റ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ കെ.​ബി​ജു ഐ​എ​എ​സ്, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.