മഴയിൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് യു​വാ​വി​നു പ​രി​ക്ക്
Tuesday, August 3, 2021 11:53 PM IST
കൊ​ല്ല​ങ്കോ​ട്: ശ​ക്ത​മാ​യ വ​ഴി​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വീ​ണ് ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന യു​വാ​വി​നു പ​രി​ക്കേ​റ്റു.
എ​ല​വ​ഞ്ചേ​രി ആ​ര്യ​സാ​ടം പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മ​ക​ൻ സു​ജ​ലി​നാ​ണ് ഓ​ടു​വീ​ണു പ​രി​ക്കേ​റ്റ​ത്. കാ​ലി​ൽ പ​രി​ക്കേ​റ്റ സു​ജി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.
അ​ടു​ത്ത മു​റി​യി​ൽ അ​മ്മ സു​ജാ​ത​യും സ​ഹോ​ദ​രി അ​ക്ഷ​ര​യും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും ഭാ​ഗ്യം തു​ണ​ച്ച​തി​നാ​ൽ പ​രി​ക്കു​പ​റ്റി​യി​ല്ല. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം.
ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ടി​വി എ​ന്നി​വ​യ്ക്കും കേ​ടു​പാ​ടു​ണ്ടാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മ​ണി​ക​ണ്ഠ​നും വി​ല്ലേ​ജ് ഓ​ഫീ​സ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി വി​ല​യി​രു​ത്തി.