വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ൽ മാ​ത്രം കൊള്ളപ്പലിശക്കാർ നാൽപ്പതിലേറെ
Tuesday, August 3, 2021 11:53 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ൽ മാ​ത്രം ചെ​റു​തും വ​ലു​തു​മാ​യ കൊ​ള്ള​പ​ലി​ശ​ക്കാ​ർ നാ​ല്പ​തി​ലേ​റെ പേ​രു​ണ്ടെ​ന്ന് ക​ണ​ക്കു​ക​ൾ.
ല​ക്ഷ​ങ്ങ​ൾ ന​ൽ​കു​ന്ന സ്പോ​ട്ട് പ​ലി​ശ​ക്കാ​ർ മു​ത​ൽ ചെ​റി​യ തു​ക ന​ൽ​കി രം​ഗ​ത്ത് സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കു​ന്ന​വ​രും ഇ​ക്കു​ട്ട​ത്തി​ലു​ണ്ട്.
രാ​വി​ലെ ഒ​രു ല​ക്ഷം രൂ​പ കൊ​ടു​ത്ത് വൈ​കീ​ട്ട് 10,000 രൂ​പാ കൂ​ടി ചേ​ർ​ത്ത് ഒ​രു ല​ക്ഷ​ത്തി പ​തി​നാ​യി​രം രൂ​പ തി​രി​ച്ച് വാ​ങ്ങു​ന്ന സം​ഘ​ങ്ങ​ളാ​ണ് സ്പോ​ട്ട് പ​ലി​ശ​ക്കാ​ർ.
ചെ​ക്ക് ലീ​ഫും അ​നു​ബ​ന്ധ കാ​ര്യ​ങ്ങ​ളു​മാ​ണ് സെ​ക്യൂ​രി​റ്റി​യാ​യി വാ​ങ്ങി വെ​ക്കു​ക. ഇ​വ​രു​ടെ ഇ​ര​ക​ളും വ​ലി​യ​വ​രാ​കും.
ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ പ​തി​ന​ഞ്ചി​ലേ​റെ പേ​രു​ണ്ട്. തൃ​ശൂ​രി​ൽ നി​ന്നെ​ത്തു​ന്ന കൊ​ള്ള പ​ലി​ശ​ക്കാ​രു​മു​ണ്ട്. ഒ​രു ല​ക്ഷം ചോ​ദി​ച്ചാ​ൽ ഒ​രു ല​ക്ഷ​ത്തി​ന്‍റെ ക​ണ​ക്കെ​ഴു​തി 90,000 രൂ​പ കൊ​ടു​ക്കും.
പി​ന്നീ​ട് ദി​വ​സം 1000 രൂ​പ വീ​തം തി​രി​ച്ചു വാ​ങ്ങു​ന്ന​വ​രു​മു​ണ്ട്. വ​ലി​യ ക​ഴു​ത്ത​റ​പ്പ​ന​ല്ലാ​ത്ത പ​ലി​ശ​ക്കാ​രു​മു​ണ്ട്. ഇ​വ​ർ ടൗ​ണി​ൽ പ​ല ഭാ​ഗ​ത്താ​യി നി​ല​യു​റ​പ്പി​ക്കും. വെ​റു​തെ നി​ൽ​ക്കു​ക​യാ​ണെ​ന്നെ ഇ​വ​രെ ക​ണ്ടാ​ൽ തോ​ന്നും.
പ​ക്ഷെ, അ​വ​ർ ആ ​നി​ൽ​പ്പി​ൽ കാ​ര്യ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടാ​കും. മ​ദ്യം വാ​ങ്ങാ​ൻ പോ​ലും ഇ​ത്ത​രം ആ​ളു​ക​ളി​ൽ നി​ന്നും പ​ലി​ശ​ക്ക് പ​ണം വാ​ങ്ങു​ന്ന​വ​രു​ണ്ട്.
ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര​യി​ൽ മേ​ഖ​ല​യി​ലെ 14 സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് വ​ട​ക്ക​ഞ്ചേ​രി സി​ഐ മ​ഹേ​ന്ദ്ര​സിം​ഹ​ൻ പ​റ​ഞ്ഞു.
നാ​ല് ടീ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​തേ സ​മ​യം, ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര​യു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​ലും രാ​ഷ്ട്രി​യം ക​ല​രു​ന്നു​ണ്ടെ​ന്ന ആ​ക്ഷേ​പ​ങ്ങ​ളു​മു​ണ്ട്.