പട്ടാന്പി ന​ഗ​ര​സ​ഭ​യു​ടെ കു​പ്പി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി നി​ല​ച്ചു
Monday, August 2, 2021 12:26 AM IST
ഷൊ​ർ​ണൂ​ർ : പ​ട്ടാ​ന്പി​യി​ൽ ര​ണ്ട​ര​വ​ർ​ഷം മു​ന്പ് ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പി​ച്ച കു​പ്പി​വെ​ള്ള​വി​ത​ര​ണ പ​ദ്ധ​തി​ക്ക് മ​ര​ണ​മ​ണി.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ 25 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ചി​രു​ന്ന​ത്.
ന​ഗ​ര​സ​ഭ​യു​ടെ മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത് തു​ട​ക്കം കു​റി​ച്ച​ത്. പ്ര​ഖ്യാ​പ​നം മാ​ത്ര​മ​ല്ല, ഇ​തി​നാ​യി ന​ഗ​ര​സ​ഭ​യി​ൽ ന​ന്പ്ര​ത്ത് ഭാ​ര​ത​പ്പു​ഴ​യോ​ര​ത്ത് കു​പ്പി​വെ​ള്ള ക​ന്പ​നി​യു​ടെ പ്ലാ​ന്‍റി​നാ​യി കെ​ട്ടി​ട​വും നി​ർ​മി​ച്ചു.
ര​ണ്ട​ര​വ​ർ​ഷ​മാ​യി​ട്ടും പ​ദ്ധ​തി എ​ങ്ങു​മെ​ത്താ​തെ കി​ട​ക്കു​ക​യാ​ണ്. ഇ​തി​നാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​വും അ​നാ​ഥ​മാ​ണി​പ്പോ​ൾ.
പു​തി​യ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി വ​ന്നി​ട്ടും പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​യി​ട്ടി​ല്ല.
മി​ത​മാ​യ നി​ര​ക്കി​ൽ മി​ന​റ​ൽ വാ​ട്ട​ർ ഉ​ത്പാ​ദി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ന​ഗ​ര​സ​ഭ​യാ​യി പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​യാ​ൽ പ​ട്ടാ​ന്പി മാ​റു​മാ​യി​രു​ന്നു.
ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു​ക എ​ന്ന​തോ​ടൊ​പ്പം കു​ടും​ബ​ശ്രീ​യ്ക്ക് തൊ​ഴി​ൽ​സു​ര​ക്ഷ കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്.
പൂ​ർ​ണ​മാ​യും കു​ടും​ബ​ശ്രീ​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ശു​ദ്ധീ​ക​രി​ച്ച് മി​ന​റ​ൽ​സ് ചേ​ർ​ത്ത് പ​ല അ​ള​വു​ക​ളി​ലു​ള്ള കു​പ്പി​ക​ളി​ലാ​ക്കു​ക​യും ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, വി​വി​ധ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലേ​ക്ക് ഈ ​കു​പ്പി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നു​മാ​യി​രു​ന്നു പ​ദ്ധ​തി.