കാ​ട്ടു​പ​ന്നി വി​ള​യാ​ട്ട​ം: ശ്മ​ശാ​നം റോ​ഡി​ൽ വാ​ഹ​ന​സഞ്ചാ​രം ഭീ​തി​ജ​ന​കം
Sunday, August 1, 2021 12:27 AM IST
ചി​റ്റൂ​ർ : പെ​രു​മാ​ട്ടി വേ​ന്പ്ര ശ്മ​ശാ​നം വ​ള​വു പാ​ത​യി​ൽ പ​ന്നി​ക്കൂ​ട്ട​ത്തി​ന്‍റെ വി​ള​യാ​ട്ടം ഇ​രു​ച​ക്ര​വാ​ഹ​ന കാ​ൽ​ന​ട​യാ​ത്ര​ക്കു ഭീ​ഷ​ണി. എ​ൽ ആ​കൃ​തി​യി​ലു​ള്ള വ​ള​വു റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും കാ​ഴ്ച മ​റ​വാ​യി പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ക​യാ​ണ്.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വേ​ന്പ്ര ക്ഷേ​ത്ര ത്തി​ലേ​ക്ക് നി​ര​വ​ധി പേ​ർ​ഇ​തു​വ​ഴി​യാ​ണ് സ​ഞ്ചാ​രം. വാ​ഹ​ന​ങ്ങ​ൾ വ​ള​വു തി​രി​യു​ന്പോ​ഴാ​ണ് പ​ന്നി റോ​ഡി​ലേ​ക്ക് ചാ​ടു​ന്ന​ത്. മു​ൻ​പ് രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് പ​ന്നി​ക​ൾ കാ​ണ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തു കാ​ര​ണം വൈ​കു​ന്നേ​രം ആ​കു​ന്ന​തോ​ടെ ത​നി​ച്ച് യാ​ത്ര​ക്കാ​ർ ന​ട​ത്തം ഒ​ഴി​വാ​ക്കു​ക​യാ​ണ്. പ​ന്നി​ക​ൾ​ക്കു പു​റ​മേ വി​ഷ​പ്പാ​ന്പു​ക​ളു​ടെ സാ​മീ​പ്യ​വും കൂ​ടി വ​രി​ക​യാ​ണ്.​ ക​ഴി​ഞ്ഞ ആ​ഴ്ച രാ​ത്രി സ​മ​യ​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വ​ള​വു റോ​ഡി​ലെ​ത്തി​യ ര​ണ്ടു പാ​ന്പു​ക​ൾ​ക്ക് മു​ന്നി​ൽ​പ്പെ​ട്ടി​രു​ന്നു. റോ​ഡി​ന്‍റെ വ​ട​ക്കു ഭാ​ഗ​ത്താ​ണ് പൊ​തു​ശ്മ​ശാ​ന​മു​ള്ള​ത്. ഈ ​സ്ഥ​ല​ത്തെ തെ​രു​വു​വി​ള​ക്കു മാ​സ​ങ്ങ​ളാ​യി ക​ത്താ​റി​ല്ലെ​ന്ന​താ​ണ് സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി.
ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹ സം​സ്ക്കാ​ര​ത്തി​നെ​ത്തു​ന്ന​തു ജീ​വ​ഭ​യ​ത്തി​ലാ​ണ്.​കാ​ട് പി​ടി​ച്ച് ചെ​ടി തൂ​പ്പു​ക​ൾ കാ​ര​ണം പ​ന്നി​യും ചെ​ന്നാ​യ​യും കാ​ണ​പ്പെ​ടു​ന്നു​ണ്ട്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വി​ള​യോ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്കാ​യി വ​രു​ന്ന​തും ഈ ​റോ​ഡി​ലൂ​ടെ​യാ​ണ്. റോ​ഡി​നി​രു​വ​ശ​ത്തെ പാ​ഴ് ചെ​ടി​ക​ൾ നീ​ക്കി തെ​രു​വു​വി​ള​ക്കു​ക​ൾ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടേ​യും യാ​ത്ര​ക്കാ​രു​ടേ​യും ആ​വ​ശ്യം.