നെന്മാ​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ 15 ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്
Sunday, August 1, 2021 12:24 AM IST
നെന്മാ​റ : നെന്മാറ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ തീ​വ്ര വ്യാ​പ​ന ശേ​ഷി​യു​ള്ള വൈ​റ​സ് വ​ക ഭേ​ദം ഉ​ള്ള​താ​യി സം​ശ​യം. ക​ഴി​ഞ്ഞ 3 ദി​വ​സ​ത്തി​നി​ടെ ന​ഴ്സിം​ഗ് സ്റ്റാ​ഫ്, ജെഎച്ച്ഐ, ജെ​പി​എ​ച്ച്എ​ൻ തു​ട​ങ്ങി 15 ഓ​ളം വ​രു​ന്ന ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രെ വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റ​യി​ൻ നി​ർ​ദ്ദേ​ശി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ആ​ശു​പ​ത്രി​യും പ​രി​സ​ര​വും വി​പു​ല​
മാ​യി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.
ആ​ശു​പ​ത്രി​യി​ലെ ഒ​പി, ഐ​പി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ക്കാ​ത്ത രീ​തി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് കു​ത്തി​വെ​പ്പ് എ​ടു​ത്ത ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ച​തും കോ​വി​ഡ് പോ​സി​റ്റീ​വ് നി​ര​ക്ക് കൂ​ടി​യ​തും അ​തി​തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള വ​ക​ഭേ​ദം ആ​വാ​ൻ സാ​ധ്യ​ത ശ​ങ്കി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗ​വ്യാ​പ​നം കാ​ണു​ക​യാ​ണെ​ങ്കി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തും.
സി ​കാ​റ്റ​ഗ​റി​യി​ൽ നി​ൽ​ക്കു​ന്ന ചു​റ്റു​പാ​ടു​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും രോ​ഗി​ക​ൾ വ​രു​ന്ന​തി​നാ​ൽ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​വാ​നോ മ​റ്റു അ​നു​ബ​ന്ധ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​നോ ജീ​വ​ന​ക്കാ​ർ​ക്കു സാ​ധി​ക്കു​ന്നി​ല്ല. ഇ​ത്ര​യും ജീ​വ​ന​ക്കാ​ർ പോ​സി​റ്റീ​വ് ആ​യി​ട്ടും ആ​ശു​പ​ത്രി​യി​ൽ മ​റ്റു പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​നോ അ​ധി​കാ​ര​പ്പെ​ട്ട​വ​ർ ശ്ര​മി​ക്കു​ന്നി​ല്ല എ​ന്ന ആ​ക്ഷേ​പ​വും നി​ല​നി​ൽ​ക്കു​ന്നു.
കി​ട​പ്പു രോ​ഗി​ക​ളും കാ​ൻ​സ​ർ പോ​ലു​ള്ള മ​റ്റു അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്കു നെന്മാ​റ​യി​ൽ ഏ​ക ആ​ശ്ര​യ​മാ​യ ആ​ശു​പ​ത്രി ത​ന്നെ രോ​ഗം പ​ര​ത്തു​ന്ന ഉ​റ​വി​ടം ആ​യ​തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ഒ​രേ പോ​ലെ ആ​ശ​ങ്ക​യി​ലാ​ണ്. സി ​കാ​റ്റ​ഗ​റി​യി​യ​ലാ​യ അ​യി​ലൂ​ർ നെന്മാ​റ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ കൈ​പ്പ​ഞ്ചേ​രി​യി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വെ​ച്ച് അ​ട​ച്ചു. എ​ൻ​എ​സ്എ​സ് കോ​ള​ജ് മൂ​ല റോ​ഡ്, തു​ട​ങ്ങി നി​ര​വ​ധി ഗ്രാ​മീ​ണ റോ​ഡു​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ കോ​വി​ഡ് വ്യാ​പ​ന തോ​ത് നെന്മാറ​യി​ൽ 26 പേ​ർ​ക്കും അ​യി​ലൂ​രി​ൽ ആ​റു പേ​ർ​ക്കും ആ​യി​രു​ന്നു.