ദേ​ശീയ​പാ​ത​ മുണ്ടൂരിൽ കാ​ട്ടാ​ന ഇ​റ​ങ്ങി
Sunday, August 1, 2021 12:24 AM IST
മു​ണ്ടൂ​ർ: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ൽ കാ​ട്ടാ​ന​ക​ളി​റ​ങ്ങി​യ​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി.
ക​ഴി​ഞ്ഞ ദി​വ​സം ക​യ്യ​റ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ ര​ണ്ട് കാ​ട്ടാ​ന​ക​ൾ നാ​ട്ടു​വ​ഴി​ക​ളി​ലു​ടെ​യും ന​ടീ​ൽ ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​രം വ​ഴി​യും എ​ത്തി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പൊ​രി​യാ​നി​യി​ൽ തെ​ക്കേ​ക​ളം വീ​ട്ടി​ൽ കേ​ശ​വ​നു​ണ്ണി, സു​ധീ​ന്ദ്ര​ദാ​സ്, പൊ​രി​യാ​നി കു​ഞ്ചു, കൊ​ള്ളു​കാ​ട് മ​ണി എ​ന്നി​വ​രു​ടെ വീ​ട്ടു​വ​ള​പ്പു​ക​ളി​ലെ ക​ന്പി​വേ​ലി​ക​ൾ ത​ക​ർ​ത്ത് വാ​ഴ​ക​ളും ന​ശി​പ്പി​ച്ചാ​ണ് ആ​ന​ക​ൾ പോ​യി​രി​ക്കു​ന്ന​ത്. കു​മ്മം​കോ​ടു ഭാ​ഗ​ത്തു​നി​ന്ന് ആ​ന​ക​ളെ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി തു​ര​ത്തി​യി​രു​ന്നു.അ​തേ ആ​ന​ക​ളാ​യി​രി​ക്കും പാ​ല​ക്കീ​ഴ് വ​ഴി പൊ​രി​യാ​നി​വ​രെ എ​ത്തി ക​യ്യ​റ ഭാ​ഗ​ത്തു​കൂ​ടെ ക​യ​റി​പ്പോ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.