മ​ത്സ്യം വ​ള​ർ​ത്ത​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ത​ല​വേ​ദ​ന​യാ​യി നീ​ർ​നാ​യ​ക​ൾ
Sunday, August 1, 2021 12:24 AM IST
മം​ഗ​ലം​ഡാം : മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ലെ മ​ത്സ്യം വ​ള​ർ​ത്ത​ൽ തൊ​ഴി​ലാ​ളി​ക​ൾ നി​ത്യ​വൃ​ത്തി​ക്ക് വ​ക ക​ണ്ടെ​ത്താ​നാ​കാ​തെ ദു​രി​ത​ക​യ​ത്തി​ൽ. റി​സ​ർ​വോ​യ​റി​ൽ നീ​ർ​നാ​യ്ക്ക​ൾ പെ​രു​കി​യ​താ​ണ് ഫി​ഷ​റീ​സ് വ​കു​പ്പി​നു കീ​ഴി​ലു​ള്ള പ​ട്ടി​ക​ജാ​തി വ​ർ​ഗ്ഗ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ടാ​ക്കു​ന്ന​ത്. അ​ന്പ​തും അ​റു​പ​തും എ​ണ്ണം വ​രു​ന്ന വ​ലി​യ കൂ​ട്ട​ങ്ങ​ളാ​ണ് ഡാ​മി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള​ത്.

തൊ​ഴി​ലാ​ളി​ക​ൾ വൈ​കീ​ട്ട് വ​ല​യി​ട്ട് പി​ന്നെ പി​റ്റെ ദി​വ​സം പു​ല​ർ​ച്ചെ മീ​ൻ ശേ​ഖ​രി​ക്കാ​ൻ ചെ​ല്ലു​ന്പോ​ൾ വ​ല ക​ടി​ച്ച് മു​റി​ച്ച് വ​ലി​യ ദ്വാ​ര​ങ്ങ​ളാ​ക്കി​യി​ട്ടു​ണ്ടാ​കും. മ​ത്സ്യ​ങ്ങ​ളെ​ല്ലാം നീ​ർ നാ​യ്ക്ക​ൾ തി​ന്ന് തീ​ർ​ത്ത് കു​റ​ച്ച് മു​ള്ളും മ​റ്റു അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​ത്ര​മെ ശേ​ഷി​ക്കു എ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. നീ​ർ​നാ​യ്ക്ക​ളു​ടെ തീ​റ്റ​ക്കാ​യി മ​ത്സ്യം വ​ള​ർ​ത്തു​ന്ന​തു പോ​ലെ​യാ​യി ഡാ​മി​ലെ മ​ത്സ്യ​ക്കൃ​ഷി​യെ​ന്ന് സം​ഘം പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ പ​റ​യു​ന്നു. എ​ട്ട് കി​ലോ വ​രെ തൂ​ക്കം വ​രു​ന്ന ക​ട്ട്ല​പ്പോ​ലെ​യു​ള്ള മ​ത്സ്യ​ങ്ങ​ളാ​ണ് നീ​ർ​നാ​യ്ക്ക​ൾ വ​ല ക​ടി​ച്ച് കീ​റി അ​ക​ത്താ​ക്കു​ന്ന​ത്. ആ​റ്, ഏ​ഴ് വ​ർ​ഷം മു​ന്പ് വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ മാ​ത്ര​മാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ എ​ണ്ണാ​ൻ ക​ഴി​യാ​ത്ത വി​ധം പെ​രു​കി. നീ​ർ​നാ​യ്ക്ക​ളെ പി​ടി​കൂ​ടി മ​റ്റെ​വി​ടേ​ക്കെ​ങ്കി​ലും മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​നം വ​കു​പ്പി​നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കു​മെ​ല്ലാം പ​ല ത​വ​ണ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

വം​ശ​നാ​ശ ഭീ​ഷ​ണി​യി​ൽ​പ്പെ​ട്ട ഇ​ന​മാ​യ​തി​നാ​ൽ നീ​ർ​നാ​യ്ക്ക​ളെ മാ​റ്റാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് വ​നം വ​കു​പ്പ്. ഡാ​മി​ൽ നേ​ര​ത്തെ​യൊ​ന്നും ഇ​വ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഡാ​മി​ൽ ഇ​വ എ​ങ്ങ​നെ​യെ​ത്തി എ​ന്ന​തും ദു​രൂ​ഹ​മാ​ണ്. ഡാ​മി​ലെ മ​ത്സ്യം വ​ള​ർ​ത്ത​ൽ പ​ദ്ധ​തി വ​ഴി​യാ​ണ് സം​ഘ​ത്തി​ൽ​പ്പെ​ട്ട 52 കു​ടും​ബ​ങ്ങ​ൾ ക​ഴി​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ വ​രു​മാ​നം ഇ​ല്ലാ​താ​യ​തോ​ടെ പ​കു​തി​യി​ലേ​റെ പേ​രും മ​റ്റു തൊ​ഴി​ലു​ക​ൾ തേ​ടി പോ​യി.​ഇ​പ്പോ​ൾ 21 അം​ഗ​ങ്ങ​ളാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. ഇ​വ​ർ​ക്കു ത​ന്നെ രാ​പ​ക​ൽ അ​ധ്വാ​നി​ച്ചാ​ലും തൊ​ഴി​ലു​റ​പ്പി​ന്‍റെ കൂ​ലി പോ​ലും കി​ട്ടു​ന്നി​ല്ല. മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ചെ​യ്തു​വ​രു​ന്ന തൊ​ഴി​ൽ എ​ന്ന നി​ല​ക്കാ​ണ് കു​റ​ച്ചു പേ​രെ​ങ്കി​ലും പി​ടി​ച്ചു നി​ൽ​ക്കു​ന്ന​ത്. ഡാ​മി​ൽ ന​ട​ക്കു​ന്ന ചെ​ളി​നീ​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ മൂ​ലം അ​ടു​ത്ത ര​ണ്ട് മൂ​ന്ന് വ​ർ​ഷം ഇ​നി ഡാ​മി​ൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കാ​നും ക​ഴി​യി​ല്ല. നീ​ർ​നാ​യ്ക്ക​ളു​ടെ ക​ണ്ണി​ൽ​പ്പെ​ടാ​തെ കി​ട്ടു​ന്ന മ​ത്സ്യം രാ​വി​ലെ വി​ല്പ​ന ന​ട​ത്തി​യാ​ണ് ഇ​വ​രി​പ്പോ​ൾ കി​ട്ടു​ന്ന​തു കൊ​ണ്ട് ക​ഴി​ഞ്ഞു​കൂ​ടു​ന്ന​ത്.

ര​ണ്ട് പ്ര​ള​യ​ത്തി​ൽ ഷ​ട്ട​റു​ക​ൾ പ​ര​മാ​വ​ധി ഉ​യ​ർ​ത്തി വെ​ള്ളം വി​ട്ട​പ്പോ​ൾ വ​ലി​യ തോ​തി​ൽ ഡാ​മി​ലെ മ​ത്സ്യ​സ​ന്പ​ത്ത് ന​ഷ്ട​മാ​യി. മ​ണ്ണെ​ടു​ക്ക​ൽ കൂ​ടു​ത​ൽ വ​ർ​ഷ​ത്തേ​ക്ക് നീ​ണ്ടു പോ​യാ​ൽ ഇ​വ​രു​ടെ ദു​രി​ത​ങ്ങ​ളും ഏ​റും. ഫി​ഷ​റീ​സ് വ​കു​പ്പും ര​ക്ഷ​ക്കെ​ത്തു​ന്നി​ല്ലെ​ന്ന് ഇ​വ​ർ​ക്ക് പ​രാ​തി​യു​ണ്ട്. എ​ന്തെ​ങ്കി​ലു​മൊ​ക്കെ സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​തും ഉ​ണ്ടാ​യി​ല്ലെ​ന്ന് സം​ഘം പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ പ​റ​ഞ്ഞു.