കാ​ണാ​താ​യ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, July 31, 2021 10:59 PM IST
കൊ​ല്ല​ങ്കോ​ട്: മാ​ന്പ​ള്ള​ത്തു​നി​ന്നും കാ​ണാ​താ​യ മ​ധ്യ​വ​യസ്ക​നെ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യും മാ​ന്പ​ള്ള​ത്ത് ഭാ​ര്യ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രു​ന്ന രാ​മ​കൃ​ഷ്ണ​ൻ (56) ആ​ണ് മ​രി​ച്ച​ത്്. കാ​ണാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ് ബ​ന്ധു​ക്ക​ൾ കൊ​ല്ല​ങ്കോ​ടു പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​ന്ന​ലെ കാ​ല​ത്ത് ഫാം ​ഹൗ​സ് കു​ള​ത്തി​ലെ വെ​ള്ള​ത്തി​ൽ പൊ​ന്തി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ല​ങ്കോ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​ലീ​സി​നു കൈ​മാ​റി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഇ​ൻ​ക്വി​സ്റ്റും പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നുശേ​ഷം മൃ​ത​ദേ​ഹം കു​ടുംബ​ക്കാ​ർ​ക്കു വി​ട്ടു ന​ൽ​കി.

കു​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ആ​ഴ​ത്തി​ൽ ഇ​റ​ങ്ങി മ​രി​ച്ച​താ​വു​മെ​ന്നു ക​രു​തു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.