ജെ.​സി.​ഐ വെ​ബി​നാ​ർ ന​ട​ത്തി
Saturday, July 31, 2021 12:53 AM IST
പാലക്കാട്: ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള വി​വി​ധ ജെ.​സി.​ഐ ഘ​ട​ക​ങ്ങ​ളു​മാ​യി യോ​ജി​ച്ചു ജെ.​സി.​ഐ ഒ​ല​വ​ക്കോ​ട് സം​ഘ​ടി​പ്പി​ക്കു​ന്ന വെ​ബിനാ​ർ പ​ര​ന്പ​ര​യാ​യ ട്രെ​യി​നി​ംഗ് ക​ണ​ക്ടി​ലെ ഇ​രു​പ​ത്തി ഒ​ന്നാ​മ​ത്തെ പ​രി​പാ​ടി​യാ​യ ജീ​വി​ത സ​ന്തോ​ഷ​ത്തി​ലേ​ക്കു​ള്ള വ​ഴി​ക​ൾ പ്ര​തി​പാ​ദി​ക്കു​ന്ന ഹാ​പ്പി​നെ​സ്‌​സ് അ​ണ്‍​ലി​മി​റ്റ​ഡ് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ ജെ.​സി.​ഐ നാ​ഗ്പൂ​ർ സെ​ൻ​ട്ര​ലു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട് ന​ട​ത്തി. അ​മ​രാ​വ​തി​യി​ൽ നി​ന്നു​ള്ള അ​ന്ത​ർ​ദേ​ശീ​യ പ​രി​ശീ​ല​ക​യാ​യ ഡോ .​അ​നു​രാ​ധ ടോ​ട്ടെ പ​രി​ശീ​ല​നം ന​യി​ച്ചു.
പ്ര​സി​ഡ​ണ്ട് വ​ർ​ഷ എ​സ് കുമാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ മേ​ഖ​ലാ പ്ര​സി​ഡ​ണ്ട് ഡോ .​സു​ശാ​ന്ത് .സി ​മു​ഖ്യാ​തി​ഥി​യാ​യി . വൈ​സ് പ്ര​സി​ഡ​ണ്ട് ല​ക്ഷ്മി​ശ്രീ .പി ​പ​രി​ശീ​ല​ക​യെ പ​രി​ച​യ​പ്പെ​ടു​ത്തി . ജെ.​സി.​ഐ നാ​ഗ്പൂ​ർ സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ണ്ട് ഡോ .​സ​ബീ​ന ഷെ​യ്ഖ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി വി​നീ​ത് കൗ​ർ ന​ന്ദി​യും പ​റ​ഞ്ഞു . വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി എ​ണ്‍​പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു .