റോഡ് നവീകരിക്കണമെന്നു നിവേദനം
Saturday, July 31, 2021 12:51 AM IST
കോ​യ​ന്പ​ത്തൂ​ർ: സി​ങ്കാ​ന​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഹോ​പ് കോ​ളേ​ജ് മു​ത​ൽ വി​ളാ​ങ്കു​റി​ച്ചി വ​രെ​യു​ള്ള റോ​ഡ് ന​വീ​ക​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സി​ങ്കാ​ന​ല്ലൂ​ർ എം.​എ​ൽ എ.​ജ​യ​റാം ജി​ല്ലാ ക​ളക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. ഹോ​പ്പ് കോ​ളേ​ജ് മു​ത​ൽ വി​ള​ങ്കു​റി​ച്ചി വ​രെ​യു​ള്ള റോ​ഡ് യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത വി​ധം മോ​ശ​മാ​യ നി​ല​യി​ലാ​ണ് ഉ​ള്ള​ത്.
ഇ​വി​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. അ​തി​നാ​ൽ എ​ത്ര​യും വേ​ഗം റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും, അ​തു​പോ​ലെ പാ​തി​യി​ൽ നി​ൽ​ക്കു​ന്ന എ​സ്.​ഐ.​എ​സ്.​എ​ച്ച്.​കോ​ള​നി മേ​ൽ​പാ​ല​ത്തി​ന്‍റെ​യും, സ​ർ​വീ​സ് റോ​ഡി​ന്‍റെ​യും നി​ർ​മാ​ണം ഉ​ട​നെ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.