അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍
Thursday, July 29, 2021 12:21 AM IST
അ​ഗ​ളി : അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്നുമു​ത​ൽ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക്, പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്രം രാ​വി​ലെ ഏ​ഴ് മ​ണി മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന​താ​ണ്.
ഹോ​ട്ട​ലു​ക​ൾ രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴ് വ​രെ പാ​ർ​സ​ൽ സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ ന​ട​ത്താ​വു. മ​റ്റ് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ള​ത​ല്ല. പൊ​തു നി​ര​ത്തി​ലി​റ​ങ്ങി യാ​ത്ര ചെ​യ്യു​ന്ന ഓ​രോ യാ​ത്ര​ക്കാ​രും സ​ത്യ​വാ​ങ്മൂ​ലം കൈ​യി​ൽ ക​രു​തേ​ണ്ട​താ​ണ്. നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ്, ആ​രോ​ഗ്യ, പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.