കാ​പ്പു​പ​റ​ന്പി​ൽ കാ​ട്ടാ​ന​കള്‌: വ്യാപക കൃഷിനാശം
Tuesday, July 27, 2021 12:32 AM IST
തി​രു​വി​ഴാം​കു​ന്ന് : കാ​പ്പു​പ​റ​ന്പ് കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ ക​ർ​ഷ​ക​രു​ടെ നി​ര​വ​ധി തെ​ങ്ങ്, ക​വു​ങ്ങ്, വാ​ഴ തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. തോ​ണി​ക്ക​ര ഉ​മ്മ​ർ, വ​ള​പ്പി​ൽ മു​ഹ​മ്മ​ദ്, ഹം​സ​പ്പ എ​ന്നി​വ​രു​ടെ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. തി​രു​വി​ഴാം​കു​ന്ന് ക​ന്നു​കാ​ലി ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ത​ന്പ​ടി​ച്ചി​ട്ടു​ള്ള കാ​ട്ടാ​ന​ക​ളാ​ണ് വെ​ള്ളി​യാ​ർ​പു​ഴ ക​ട​ന്ന് പ്ര​ദേ​ശ​ത്തെ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ന​പാ​ല​ക​ർ ഇ​വ​യെ മ​ല​ക​യ​റ്റി​യാ​ൽ ര​ണ്ടു ദി​വ​സ​ത്തി​ന​കം വീ​ണ്ടും ഫാ​മി​ൽ തി​രി​ച്ചെ​ത്തും. ഇ​പ്പോ​ൾ ഫാ​മി​ൽ നി​ല​യു​റ​പ്പി​ച്ച കാ​ട്ടാ​ന​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ​യും ചു​റ്റു​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളെ​യും ഭീ​തി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.