ശി​രു​വാ​ണി ഡാം തു​റ​ന്നു
Tuesday, July 27, 2021 12:28 AM IST
ക​ല്ല​ടി​ക്കോ​ട്: ശി​രു​വാ​ണി അ​ണ​ക്കെ​ട്ടി​ലെ റി​വ​ർ സ്ലൂ​യി​സ് 15 സെ​ന്‍റീ​മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ത്തി ജ​ലം പു​ഴ​യി​ലേ​ക്ക് തു​റ​ന്നു​വി​ട്ടു.
ജി​ല്ല​യി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജ​ലം ഒ​ഴു​ക്കി​ക്ക​ള​യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പ​റ​ഞ്ഞു.
സാ​ധാ​ര​ണ അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ർ തു​റ​ന്ന് വെ​ക്കാ​റു​ള്ള​താ​ണ്. ഇ​പ്പോ​ൾ അ​കെ 20 സെ​ന്‍റീ​മീ​റ്റ​ർ തു​റ​ന്നി​ട്ടു​ത്.
പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 878.500 മീ​റ്റ​ർ ആ​ണെ​ങ്കി​ലും ഡാം ​സു​ര​ക്ഷാ അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം 877 മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ 872.60 മീ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ്.