വൃക്ഷത്തൈകൾ ന‌ട്ടു
Tuesday, July 27, 2021 12:28 AM IST
കോ​യ​ന്പ​ത്തൂ​ർ: മു​ൻ രാ​ഷ്ട്ര​പ​തി എ.​പി.​ജെ അ​ബ്ദു​ൾ​ക​ലാ​മി​ന്‍റെ ച​ര​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​യ​ന്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. കൊ​ക്കോ​മേ​ൻ​സ്, മേ​ർ​ക്കു തൊ​ട​ർ​ച്ചി കാ​ണ​കം, റോ​ട്ട​റി ക്ല​ബ് ഓ​ഫ് കോ​യ​ന്പ​ത്തൂ​ർ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സെ​ൻ​ട്ര​ൽ ജ​യി​ൽ വ​ള​പ്പി​ൽ മ​ര​ത്തൈ​ക​ൾ ന​ട്ട​ത്. സി.​ആ​ർ.​പി.​എ​ഫ് ഓ​ഫീ​സ​ർ​മാ​രാ​യ വെ​ങ്ക​ടേ​ശ​ൻ, ജി.​ജോ​ണ്‍, അ​ംബിക രാ​ജ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ജ​യി​ൽ വ​ള​പ്പി​ൽ 250ഓ​ളം വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. എ.​പി.​ജെ.​അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ ച​ര​മ​ദി​ന​മാ​യ ഇ​ന്ന് എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ ര​ണ്ടു വൃക്ഷ​ത്തൈ​ക​ൾ എ​ങ്കി​ലും ന​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.