മഴ പെയ്താൽ പള്ളംതുരുത്തുകാർ സഞ്ചരിക്കുന്നത് ഓവുപാലത്തിലൂടെ
Tuesday, July 27, 2021 12:28 AM IST
ഒ​റ്റ​പ്പാ​ലം: പ​ള്ളം​തു​രു​ത്തു​കാ​ർ ക​ഷ്ട​ത്തി​ലാ​ണ്, അ​ധി​കാ​രി​ക​ൾ ക​നി​യ​ണം. പ​ള്ളം​തു​രു​ത്ത് ഗ്രാ​മ​ത്തി​ലെ​ത്താ​ൻ റോ​ഡി​ല്ലാ​ത്ത​താ​ണ് ജ​ന​ങ്ങ​ളെ വ​ല​ക്കു​ന്ന​ത്. മ​ഴ​പെ​യ്താ​ൽ പ്ര​ദേ​ശം ഒ​റ്റ​പ്പെ​ടും. ഏ​ക സ​ഞ്ചാ​ര മാ​ർ​ഗം റെ​യി​ൽ​വേ പാ​ല​ത്തി​ന​ടി​യി​ലു​ള്ള ഓ​വു​പാ​ല​മാ​ണ്. ല​ക്കി​ടി​- പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ർ​ഷി​ക​ഗ്രാ​മ​ങ്ങ​ളി​ലൊ​ന്നാ​ണ് പ​ള്ളം​തു​രു​ത്ത്. പേ​ര് പോ​ലെ ത​ന്നെ ഒ​റ്റ​പ്പെ​ട്ട് ക​ഴി​യുന്ന​ തു​രുത്താ​ണി​ത്. ​ഇ​വി​ടേ​ക്കൊ​ന്നെ​ത്തി​പ്പെ​ടാ​ൻ പെ​ടാ​പ്പാ​ട് പെ​ട​ണം. ഭാ​ര​ത​പ്പു​ഴ​യ്ക്കും പാ​ല​ക്കാ​ട്-ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ പാ​ത​യ്ക്കു​മി​ട​യി​ലാ​ണ് നൂ​റ്റ​ന്പ​തി​ന് മു​ക​ളി​ൽ വ​രു​ന്ന വീ​ട്ടു​കാ​ർ താ​മ​സി​ക്കു​ന്ന​ത്. 50 വീ​ടു​ക​ളു​ള്ള പ​ള്ളം​തു​രു​ത്തി​ലെ​ത്താ​നു​ള്ള ഒ​രേ​യൊ​രു​വ​ഴി റെ​യി​ൽ​പ്പാ​ത​യ്ക്ക​ടി​യി​ലൂ​ടെ​യു​ള്ള ഓ​വു​പാ​ല​മാ​ണ്. അ​ഞ്ച​ടി​യോ​ളം വീ​തി​യു​ള്ള ഓ​വു​പാ​ല​ത്തി​ന​ടി​യി​ലൂ​ടെ പു​റ​ത്തി​റ​ങ്ങി​യാ​ൽ കാ​ലു​കു​ത്തു​ന്ന​ത് വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. ഈ ​വെ​ള്ള​ക്കെ​ട്ട് ക​ട​ന്ന് അ​ര​ കിലോ​മീ​റ്റ​ർ ന​ട​ന്നാ​ലേ പ​ള്ളം​തു​രു​ത്തി​ലെ​ത്തു. പ്ര​ദേ​ശ​ത്തു​കാ​രു​ടെ പ്ര​ധാ​ന​തൊ​ഴി​ൽ കൃ​ഷി​യാ​ണ്. നെ​ല്ലും ക​വു​ങ്ങും വാ​ഴ​യും പ​ച്ച​ക്ക​റി​യും യ​ഥേ​ഷ്ടം വി​ള​യി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്തു​കാ​രു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞി​ട്ടും പ​രി​ഹാ​ര​മി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​ത്യ​ജീ​വി​തം​മു​ത​ൽ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം​വ​രെ വ​ഴി​യി​ല്ലാ​യ്മ​യി​ൽ പെ​രു​വ​ഴി​യി​ലാ​വു​ക​യാ​ണ്.​ഏ​റെ ചെ​ല​വു​സ​ഹി​ച്ച് കൂ​ടു​ത​ൽ​ദൂ​രം ചു​റ്റി​വ​ള​ഞ്ഞ് യാ​ത്ര​ചെ​യ്താ​ണ് കാ​ർ​ഷി​ക​യ​ന്ത്ര​ങ്ങ​ൾ വ​യ​ലി​ലെ​ത്തി​ക്കു​ന്ന​ത്. കാ​ർ​ഷി​ക വി​ള​ക​ൾ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ അ​ര​ക്കി​ലോ​മീ​റ്റ​ർ ത​ല​ച്ചു​മ​ടാ​യി കൊ​ണ്ടു​പോ​ക​ണം. വാ​ഹ​ന​മെ​ത്താ​ത്ത​തി​നാ​ൽചി​കി​ത്സാ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​നും ഇ​വ​ർ​ക്കാ​വു​ന്നി​ല്ല. മ​ഴ ശ​ക്ത​മാ​യാ​ൽ ​ഭാ​ഗ​ത്തേ​ക്കു​ള്ള ഏ​ക​വ​ഴി​യും വെ​ള്ള​ത്തി​ലാ​കും. പി​ന്നെ ദി​വ​സ​ങ്ങ​ളോ​ളം പു​റ​ത്തി​റ​ങ്ങാ​നാ​വി​ല്ല. തു​രു​ത്ത് നി​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കേ​ണ്ട തീ​ര​ദേ​ശ​പാ​ത പാ​തി​വ​ഴി​യി​ലാ​ണ്.​ഇ​തി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തിയാ​ക്കി​യാ​ൽ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും.