തു​ല്യ​താ പ​രീ​ക്ഷയെഴുതി കോവിഡ് പോസിറ്റീവുകാരും
Tuesday, July 27, 2021 12:24 AM IST
പാലക്കാട്: ജി​ല്ല​യി​ൽ 13 പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ എ​ഴു​തി​യ​ത് 2471 പ​ഠി​താ​ക്ക​ൾ. പി​രാ​യി​രി മേ​പ്പ​റ​ന്പ് സ്വ​ദേ​ശി​നി മൈ​മൂ​ന (67 വ​യ​സ്), പ​ട്ടി​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ത​ല​ക്ക​ശ്ശേ​രി സ്വ​ദേ​ശി​നി കു​റ​ങ്ങാ​ട്ടു​വ​ള​പ്പി​ൽ വി​ജ​യ​ല​ക്ഷ്മി (63 വ​യ​സ്) എ​ന്നി​വ​രാ​ണ് ജി​ല്ല​യി​ലെ പ്രാ​യം​കൂ​ടി​യ പ​ഠി​താ​ക്ക​ൾ.
സ്കൂ​ൾ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​വ​ർ പ​ത്താം​ത​രം​തു​ല്യ​ത പ​രീ​ക്ഷ വി​ജ​യി​ച്ചാ​ണ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ത​രും, ക്വാ​റ​ന്‍റൈൻ ക​ഴി​യു​ന്ന​തു​മാ​യ 24 പേ​ർ​ക്കും പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി. പി.​പി.​ഇ കി​റ്റ് ധ​രി​ച്ചാ​ണ് ഇ​വ​ർ പ​രീ​ക്ഷ എ​ഴു​തി​യ​ത്. 31 വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്.