വ​ന​സം​ര​ക്ഷ​ണ ​സ​മി​തി​യുടെ സ്ത്രീ ​ ശാ​ക്തീക​ര​ണ സം​രം​ഭ​ങ്ങ​ൾ തുടങ്ങി
Monday, July 26, 2021 12:41 AM IST
നെന്മാറ : അ​യി​ല​മു​ടി വ​ന​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ത്രീ ​ശാ​ക്തി​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കു​ന്ന ടൈ​ല​റിം​ഗ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നെന്മാ​റ ഡി​വി​ഷ​ന​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ആ​ർ.​ശി​വ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. വ​നം,വ​നാ​ശ്രി​ത സ​മൂ​ഹ​ത്തി​ന് എ​ന്ന​തി​നാ​യി തേ​ൻ ഉ​ത്പാ​ദ​ക സം​രം​ഭ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ക​ര​ന്ധം എ​ന്ന നാ​മ​ധേ​യ​ത്തി​ൽ തേ​ൻ വി​പ​ണി​യി​ൽ ഇ​റ​ക്കു​ന്ന​തി​ന്‍റെ പ്രൊ​ജ​ക്റ്റ് ഉ​ദ്ഘാ​ട​നം നെ​ല്ലി​യാ​ന്പ​തി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കൃ​ഷ്ണ​ദാ​സ് നി​ർ​വ​ഹി​ച്ചു. ഗ്രോ​ബാ​ഗ് കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ ഗ്രോ ​ബാ​ഗ് കൃ​ഷി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം അ​യി​ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം മ​വി​താ വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.