കാ​ട്ടു​പ്പാടം നാ​ലു​ക​ൽ റോ​ഡ് ത​ക​ർ​ന്നു
Monday, July 26, 2021 12:40 AM IST
കൊ​ല്ല​ങ്കോ​ട്: ചു​ള്ളി​മ​ട നാ​ലു​ക​ൽ റോ​ഡ് ത​ക​ർ​ന്ന് വാ​ഹ​ന​യാ​ത്ര ഭീ​തി​യി​ൽ. ഈ ​റോ​ഡി​ൽ സം​ര​ക്ഷ​ണ ജോ​ലി​ക​ൾ ന​ട​ത്തി ഒ​ൻ​പ​തു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ലാ​യെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി.
ത​ണ്ണീ​ർ​പ്പ​ന്ത​ലി​ൽ നി​ന്നും കൊ​ല്ല​ങ്കോ​ട്ടി​ലേ​ക്ക് ദൂ​ര​ക്കു​റ​വു​ള്ള വ​ഴി​യെ​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലാ​യി സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​ണി​ത്. ഇ​തു​വ​ഴി സ​ർ​വ്വീ​സ് ന​ട​ത്തി​യി​രു​ന്ന നാ​ലു ബ​സു​ക​ളി​ൽ മൂ​ന്നും സ​ർ​വ്വീ​സ് നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.
കാ​ട്ടു​പാ​ടം മു​ത​ൽ നാ​ലു​ക​ൽ വ​രെ പ​തി​ന​ഞ്ചോ​ളം പാ​താ​ള ഗ​ർ​ത്ത​ങ്ങ​ളാ​ണു​ള്ള​ത്. നി​ര​ന്ത​രം യ​ന്ത്ര​ത​ക​രാ​റു​ണ്ടാ​വു​ന്ന​തു മൂ​ല​മാ​ണ് മൂ​ന്നു സ്വ​കാ​ര്യ ബ​സു​ക​ളും ഓ​ട്ടം നി​ർ​ത്തി​യ​ത്.
ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ ഗ​ർ​ത്ത​ങ്ങ​ളി​ലെ ച​ളി​വെ​ള്ള​ത്തി​ൽ വീ​ഴു​ന്ന​തും വ​സ്ത്ര​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും മ​ലി​ന​മാ​യി തി​രി​ച്ചു പോ​വേ​ണ്ടി​വ​രു​ന്ന​തും നി​ത്യ​സം​ഭ​വ​ങ്ങ​ളാ​ണ്. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി നാ​ട്ടു​കാ​ർ ഗ​ർ​ത്ത​ത്തി​ൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.
സ്ഥ​ല​ത്തെ താ​മ​സ​ക്കാ​ർ​ക്ക് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഓ​ട്ടോ​യി​ൽ പോ​ലും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം റോ​ഡ് ദു​ർ​ഘ​ട​മാ​യി​രി​ക്ക​യാ​ണ്. റോ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗം വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലും തെ​ക്കു ഭാ​ഗം മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ലും ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളാ​ണ്. ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ താ​മ​സ​ക്കാ​രാ​യു​മു​ണ്ട്.
ഇ​വ​ർ​ക്ക് താ​ലൂ​ക്ക് മ​റ്റും ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്ക് പോ​വാ​നും തി​രി​ച്ചു​വ​രാ​നും മൂ​ന്നു കി​ലോ മീ​റ്റ​ർ ദൂ​രം ന​ട​ന്നു പോ​വേ​ണ്ട അ​വ​സ്ഥ​യാ​ണുള്ളത്.