ആ​ന​ക​ൾ​ക്കു ക​ർ​ക്കി​ട​ക ചി​കി​ത്സാ കി​റ്റുമായി വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ
Monday, July 26, 2021 12:40 AM IST
പാ​ല​ക്കാ​ട് : പ​ട്ടാ​ന്പി ആ​ന​പ്രേ​മി​ക​ൾ വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ ആ​ന​ക​ൾ​ക്കാ​യു​ള്ള ക​ർ​ക്കി​ട​ക ചി​കി​ത്സ കി​റ്റ് വി​ത​ര​ണം ന​ട​ത്തി. പ​ട്ടാ​ന്പി എം​എ​ൽ​എ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ ലി​ബ​ർ​ട്ടി ഉ​ണ്ണി​ക്കു​ട്ട​ൻ എ​ന്ന ആ​ന​ക്ക് തീറ്റന​ൽ​കി കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ക​വി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ത്തൂ​ർ ദേ​വി​സു​ധ​ൻ,ചാ​ത്ത​പു​രം ബാ​ബു,കു​റു​വ​ട്ടൂ​ർ വി​ഘ്നേ​ശ്, ചെ​മ്മ​ണ്ണൂ​ർ സൂ​ര്യ നാ​രാ​യ​ണ​ൻ എ​ന്നീ ആ​ന​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ ധാ​ന്യ കി​റ്റ് കൊ​ടു​ക്കു​ന്ന​ത്. പ​ട്ടാ​ന്പി ആ​ന​പ്രേ​മി അ​ഡ്മി​ൻ പാ​ന​ൽ അം​ഗ​ങ്ങ​ളാ​യ നി​ദാ​ൽ,ഷ​ഫീ​ക്,ഷ​മീ​ർ,ഫെ​ബി​ൻ,ഹാ​ഷി​ഫ്,ഹാ​രി​സ്,ന​സീം നേ​തൃ​ത്വം ന​ൽ​കി.