കവിളുപ്പാറയിൽനിന്നും കാണാതായ കുട്ടികളെ മംഗലംഡാമിൽ കണ്ടെത്തി
Monday, July 26, 2021 12:38 AM IST
മം​ഗ​ലം​ഡാം: വീ​ട്ടു​ക്കാ​ര​റി​യാ​തെ ക​വി​ളു​പ്പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ൽ നി​ന്നും ആ​റ് കി​ലോ​മീ​റ്റ​ർ ന​ട​ന്ന് മം​ഗ​ലം​ഡാ​മി​ലെ​ത്തി​യ പി​ഞ്ചു കു​ട്ടി​ക​ളെ പോ​ലി​സ് ഇ​ട​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ളെ ഏ​ല്പി​ച്ചു. ആ​റും എ​ട്ടും വ​യ​സു​ള്ള കു​ട്ടി​ക​ളാ​ണ് ത​നി​യെ ഡാ​മി​ലെ​ത്തി​യ​ത്. വൈ​കു​ന്നേ​ര​മാ​യ​തോ​ടെ കു​ട്ടി​ക​ൾ​ക്ക് തി​രി​ച്ചു പോ​കാ​ൻ പേ​ടി​യാ​യി.
ക​ട​തി​ണ്ണ​യി​ൽ കു​ട്ടി​ക​ൾ ഇ​രി​ക്കു​ന്ന​ത് ക​ണ്ട് അ​തു​വ​ഴി പോ​യി​രു​ന്ന​വ​രാ​ണ് വി​വ​രം സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച് പി​ന്നീ​ട് മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ച് വ​രു​ത്തി കു​ട്ടി​ക​ളെ അ​വ​ർ​ക്കൊ​പ്പം വി​ട്ട​ത്.