പാലക്കാട് മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡ് കാ​ടു​ക​യ​റി
Friday, July 23, 2021 11:57 PM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് അ​യ​വു ന​ൽ​കി സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ചെ​ങ്കി​ലും ബ​സ് സ്റ്റാ​ൻ​ഡ് ശു​ചീ​ക​രി​ക്കാ​തെ കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന മു​ൻ​സി​പ്പ​ൽ സ്റ്റാ​ൻ​ഡി​ൽ ഇ​ഴ​ജ​ന്തു​ക്ക​ളെ ഭ​യ​ന്ന് ബ​സ് കാ​ത്തു നി​ൽ​ക്കേ​ണ്ട ദു​ര​വ​സ്ഥ​യി​ലാ​ണ് യാ​ത്ര​ക്കാ​ർ.
ന​ഗ​ര​സ​ഭ എ​ഞ്ചി​നി​യ​റിം​ഗ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബ​ല​ക്ഷ​യം ക​ണ്ട​തി​നെ തു​ട​ർ​ന്ന് 2018 ഓ​ഗ​സ്റ്റി​ലാ​ണ് മു​ൻ​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി പൊ​ളി​ച്ച​ത.്
ന​ഗ​ര​സ​ഭ ഫ​ണ്ട്, എം​പി, എം​എ​ൽ​എ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു ന​ഗ​ര​സ​ഭ ആ​ദ്യം അ​റി​യി​ച്ച​ത്. പി​ന്നീ​ട് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ അ​മൃ​തം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നി​ർ​മ്മി​ക്കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ചു. ബ​സ് സ്റ്റാ​ഡി​ന്‍റെ രൂ​പ​രേ​ഖ​യു​ണ്ടാ​ക്കി​യ​ത​ല്ലാ​തെ നി​ർ​മ്മാ​ണം ഒ​രി​ഞ്ച് മു​ന്നോ​ട്ട് പോ​യി​ല്ല.
ഇ​തോ​ടെ​യാ​ണ് സ്റ്റാ​ൻ​ഡ് പ​രി​സ​രം കാ​ടു​പി​ടി​ച്ച​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് ല​ഭി​ച്ച് ബ​സു​ക​ൾ സ​ർ​വ്വീ​സ് ആ​രം​ഭി​ച്ചെ​ങ്കി​ലും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് കാ​ടു​വെ​ട്ടി​തെ​ളി​ക്കാ​ൻ പോ​ലും അ​ധി​കൃ​ത​ർ ത​യ്യാ​റാ​വു​ന്നി​ല്ല.
ബ​സ് സ്റ്റാ​ന്‍റ് പ​ണി​യു​ക​യോ പൊ​ന്ത​ക്കാ​ട് വെ​ട്ടി തെ​ളി​യി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് യാ​ത്ര​ക്കാ​രും ബ​സ്‌​സു​ട​മ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.